അകവര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംഘകാലത്തെ രാജസദസ്സുകളില്‍ല്‍ സേവനം അനുഷ്ടിച്ചുപോന്ന പാണര്‍, 'അകവര്‍' എന്ന പ്രത്യേക നമധേയത്തിലാണു അറിയപ്പെട്ടിരുന്നത്. ഇവരില്‍ ഗായകരും 'യാഴ്' എന്ന പ്രത്യേകതരം തന്ത്രിവാദ്യം വയിക്കുന്നവരും ഉള്‍പ്പടും. സ്തുതിഗാനം പാടി രാജാവിനെ ഉറക്കുക, പള്ളിഉണര്‍ത്തുക, വിശ്രമവേളകളിലും വിശേഷാവസരങ്ങളിലും മറ്റും സംഗീതകച്ചേരി നടത്തി രാജാവിനേയും മറ്റ് വിശിഷ്ട വ്യക്തികളേയും രസിപ്പിക്കുക, ഇതൊക്കെയായിരുന്നു ഇവരുടെ പ്രധാന കര്‍ത്തവ്യം. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളില്‍ ഇത്തരം കലാകാരന്മാരെ സൂതര്‍, മാഗധര്‍, വന്ധികള്‍, വൈതാളികര്‍ എന്നിങ്ങനെയാണ വ്യവഹരിച്ചുള്ളത്. തമിഴ് സാഹിത്യത്തില്‍ ഇവരെ കുറിച്ചുള്ള പരാമര്‍ശം അകവര്‍, അകവലന്‍, അകവുതര്‍ എന്നീ പേരുകളിലാണ്.