CNO ചക്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നക്ഷത്രങ്ങളില്‍ ഊര്‍ജ്ജം ഉല്പാദിപ്പിക്കപ്പെടുന്ന പ്രമുഖമായ ഒരു പ്രക്രിയ ആണ് CNO ചക്രം അഥവാ CNO Cycle. കാമ്പിലെ താപനില 16 X 107 K യിലും അധികം ഉള്ള ഭീമന്‍ താരങ്ങളില്‍ ആണ് സാധാരണം CNO Cycle വഴി ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നത്. ഈ പ്രക്രിയയില്‍ കാര്‍ബണ്‍ ഒരു ഉത്പ്രേരകം ആയി വര്‍ത്തിക്കുന്നു. ഈ പ്രക്രിയ 1939-ല്‍ ഹാന്‍സ് ബെഥെ എന്ന വിശ്രുത ശാസ്ത്രജ്ഞന്‍ ആണ് കണ്ടെത്തിയത്. കാര്‍ബണ്‍ (C) അണുമര്‍മ്മം ഒരു പ്രോട്ടോണിനെ ആവാഹിച്ച് വിവിധ പ്രക്രിയകളുടെ അവസാനം ഹീലിയം അണുകേന്ദ്രം ഉണ്ടാക്കുന്നു. ഈ പ്രകിയകളുടെ ഇടയ്ക്ക് നൈട്രജനും (N) ഓക്സിജനും (O) ഒക്കെ ഉണ്ടാവുന്നു. അതു കൊണ്ടു ഈ പ്രക്രിയയയെ CNO Cycle എന്നു പറയുന്നു. CNO Cycle -ലെ ആറു റിയാക്ഷനുകള്‍ താഴെ പറയുന്നവ ആണ്.
126C | + | 1H | → | 137N | + | γ | + | 1.95 MeV | ||
137N | → | 136C | + | e+ | + | νe | + | 2.22 MeV | ||
136C | + | 1H | → | 147N | + | γ | + | 7.54 MeV | ||
147N | + | 1H | → | 158O | + | γ | + | 7.35 MeV | ||
158O | → | 157N | + | e+ | + | νe | + | 2.75 MeV | ||
157N | + | 1H | → | 126C | + | 42He | + | 4.96 MeV |
4 ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ സംയോജിച്ച് ഒരു ഹീലിയം അണുകേന്ദ്രം ഉണ്ടാകുന്നു എന്നതാണ് മുകളിലെ പ്രക്രിയയുടെ ആകെ തുക. ഒപ്പം ഊര്‍ജ്ജവും ന്യൂട്രിനോകളും പുറത്തു വരുന്നു. ഈ പ്രക്രിയകളുടെ അവസാനം കാര്‍ബണ്‍ തിരിച്ചു കിട്ടുന്നു. അതിനാല്‍ അത് തുടര്‍ച്ചയായി ഉപയോഗിക്കപ്പെടുന്നു.