യന്ത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉറപ്പുള്ള ചലിക്കുന്ന ഭാഗങ്ങളുള്ളതും ഏതെങ്കിലും ജോലി ചെയ്യാന്‍ സഹായിക്കുന്നവയും ആയ ഉപകരണങ്ങളെ ആണ് യന്ത്രം എന്നു പറയുന്നത്. യന്ത്രം എന്ന പദത്തിന്റെ ശാസ്ത്രീയ വിശദീകരണം ഊര്‍ജ്ജത്തെ ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതോ അല്ലെങ്കില്‍ ഊര്‍ജ്ജത്തെ കടത്തിവിടുന്നതോ ആയ ഉപകരണം എന്നാണ്. യന്ത്രങ്ങള്‍ക്ക് സാധാരണയായി എന്തെങ്കിലും ഊര്‍ജ്ജ സ്രോതസ്സ് വേണം. യന്ത്രം എപ്പോഴും എന്തെങ്കിലും കായിക ജോലി പൂര്‍ത്തീകരിക്കുന്നു. ഉറപ്പുള്ള ചലനഭാഗങ്ങള്‍ ഇല്ലാത്ത ഉപകരണങ്ങളെ ആയുധം എന്നോ ഉപകരണം എന്നോ പറയുന്നു. അവയെ യന്ത്രം എന്നു വിളിക്കാറില്ല.
എഴുതിയ രേഖകള്‍ ലഭ്യമായ കാലം മുതല്‍ക്കേ മനുഷ്യന്‍ എന്തെങ്കിലും ജോലികള്‍ക്ക് യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. സാധാരണയായി യന്ത്രങ്ങള്‍ ഒരു ജോലി ചെയ്യാന്‍ ആവശ്യമായ ബലത്തിനെ വര്‍ദ്ധിപ്പിക്കുന്നു, അല്ലെങ്കില്‍ ബലത്തിന്റെ ദിശ മാറ്റുന്നു, അല്ലെങ്കില്‍ ഒരു രൂപത്തിലുള്ള ചലനത്തെ മറ്റൊരു രൂപത്തിലേക്ക് മാറ്റുന്നു.