നാഗരാജാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതീയ പുരാണപ്രകാരം പാതാളത്തില്‍ വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാവാണ് നാഗരാജാവ് (വാസുകി). ബുദ്ധമതത്തിലും വാസുകിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. വാസുകി തലയില്‍ നാഗമാണിക്യം വഹിക്കുന്നു. വാസുകിയുടെ സഹോദരിയാണ് മാനസ. ചൈനീസ്, ജാപ്പനീസ് ഐതീഹ്യങ്ങളില്‍ വാസുകി എട്ട് മഹാനാഗങ്ങളില്‍ ഒരാളാണ്. മറ്റുള്ളവര്‍ നന്ദ (നാഗരാജ), ഉപനന്ദ, സാഗര (ശങ്കര), തക്ഷക, ബലവാന്‍, അനവതപ്ത, ഉത്പല എന്നിവരാണ്.
തമിഴ് കവിയായ തിരുവള്ളുവരുടെ ഭാര്യയുടെ പേരും വാസുകി എന്നാണ്.