ജോര്‍ജ് സ്‌റ്റീഫെന്‍സന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെയില്‍വേ നിര്‍മിച്ച ഇംഗ്‌ളണ്ടിലെ എന്ജിനീയരായ ജോര്‍ജ് സ്‌റ്റീഫെന്‍സന്‍ 1781-ല് ജൂണ്‍ മാസം 9-മ് തിയതി ജനിച്ചു. ദാരിദ്ര്യം മൂലം വിദ്യാഭ്യാസം ചെയ്യാനാകതെ പശുക്കളേയും കുതിരകളേയും മേയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു. പതിനാലാം വയസ്സില്‍ ഒരു യന്ത്രശാലയില്‍ ജോലി കിട്ടി. നിശാപാഠശാലയില്‍ ചേര്‍ന്നു പഠിച്ചു. വിശ്രമവേളകളില്‍ യന്ത്രങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചു കൂടുതല്‍ പഠിച്ചു. കല്‍ക്കരി ഖനികളില്‍ എന്ജിനിയറായി പണിയെടുത്തു. ആവിശക്തികൊണ്ട് ഓടിക്കാവുന്ന ഒരു യന്ത്രം നിര്‍മിച്ചു. താമസിയാതെ ലിവര്‍പൂളില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് ഒരു റയില്‍പാത നിര്‍മ്മിക്കുന്നതിനു അദ്ദേഹത്തെ ചുമതലപ്പെടുത്തി. ഈ പാതയിലൂടെ സ്‌റ്റീഫെന്‍സന്‍റെ തീവണ്ടി ഓടി.