ജക്കാര്‍ത്ത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
|
|
Capital | ജക്കാര്‍ത്ത |
Governor | ഫൗസി ബൊവൊ |
Area | 661.52 km² (255 sq mi) |
Population | 8,389,443 (2000[1]) |
Density | 12,682.1 /km² (32,846 /sq mi) |
Ethnic groups | ജാവനീസ് (35%), ബെതാവി (28%), സുന്ദാനീസ് (15%), ചൈനീസ് (6%), ബതാക് (4%), മിനങ്കബൌ (3%) [2] |
Religion | ഇസ്ലാം (86%), പ്രൊട്ടെസ്റ്റന്റ് (6%), റോമന്‍ കത്തോലിക് (4%), ബുദ്ധിസം (4%), ഹിന്ദു |
Languages | ഇന്തോനേഷ്യന്‍, ബെറ്റാവി, ജാവനീസ്, സുന്ദാനീസ് |
Time zone | WIB (UTC+7) |
Web site | www.jakarta.go.id |
ഇന്തോനേഷ്യയുടെ തലസ്ഥാനമാണ് ജക്കാര്‍ത്ത (ഡികെഐ ജക്കാര്‍ത്ത എന്നും അറിയപ്പെടുന്നു). ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. മുമ്പ് സുന്ദ കലപ(397-1527), ജയകാര്‍ത്ത (1527-1619), ബതവിയ (1619-1942), ഡ്ജക്കാര്‍ത്ത (1942-1972) എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ജാവ ദ്വീപിന്റെ വടക്ക് കിഴക്കന്‍ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 661.52 ചതുരശ്ര കിലോമീറ്ററാണ് നഗരത്തിന്റെ വിസ്തീര്‍ണം. 2000ത്തിലെ കണക്കുകളനുസരിച്ച് 8,389,443 പേര്‍ ഈ നഗരത്തില്‍ അധിവസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പതിനൊന്നാമത്തെ നഗരമാണ് ജക്കാര്‍ത്ത. ജക്കാര്‍ത്ത നഗരം ഉള്‍ക്കൊള്ളുന്ന 230 ലക്ഷം ജനസംഖ്യയുള്ള മെട്രോപൊളിറ്റന്‍ പ്രദേശമാണ് ജാബോഡെറ്റാബെക്ക്. ഇന്തോനേഷ്യ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് ജക്കാര്‍ത്തയിലാണ്.