ചുരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു മലനിരയിലെ താരതമ്യേന ഉയരം വളരെ കുറവുള്ളതും മലനിരകള്‍ക്കു കുറുകേയുള്ള സഞ്ചാരത്തിനു സഹായകമാകുന്നതുമായ ഭാഗത്തിനെ ചുരം എന്നു പറയുന്നു. കേരളത്തിന്റെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന സഹ്യപര്‍വ്വതസാനുക്കളില്‍ വാളയാര്‍ ചുരം, താമരശ്ശേരി ചുരം, നാടുകാണി ചുരം എന്നിവയാണ് പ്രധാന ചുരങ്ങള്‍. യാത്രകള്‍ക്കും, കുടിയേറ്റങ്ങള്‍ക്കും, കച്ചവടത്തിനും, യുദ്ധങ്ങള്‍ക്കും പ്രധാന ഗമനാഗമനമാര്‍ഗ്ഗമായി ചരിത്രാതീതകാലം മുതല്‍ ചുരങ്ങള്‍ വര്‍ത്തിച്ചിരുന്നു.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]