See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ചീന വല - വിക്കിപീഡിയ

ചീന വല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊച്ചിയിലെ ചീനവല
കൊച്ചിയിലെ ചീനവല
ചീനവല, കൊച്ചി
ചീനവല, കൊച്ചി
ചീനവല
ചീനവല
വല ഉയര്‍ത്തുന്നു
വല ഉയര്‍ത്തുന്നു

കരയില്‍ നിന്നും ആഴം കുറഞ്ഞ തീരങ്ങളിലേക്ക് നാട്ടുന്ന അസാധാരണമായ ഒരു മത്സ്യബന്ധന സംവിധാനമാണ് ചീന വല.[1] മുളകളില്‍ ഒരു പ്രത്യേകരീതില്‍ വല കെട്ടിയുണ്ടാക്കുന്നതാണിവ. കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ കായലിലും അടുത്തുള്ള പുഴകളിലും ചീനവലകള്‍ കാണപ്പെടുന്ന്നു, എങ്കിലും കൊച്ചിക്കായലിലാണിതിന്റെ സാന്ദ്രത കൂടുതല്‍.

ഉള്ളടക്കം

[തിരുത്തുക] വല പ്രവര്‍ത്തിപ്പിക്കുന്ന വിധം

വലിയ കമ്പുകളില്‍ നാട്ടിയ ഓരോ വലയ്ക്കും 20 മീറ്ററോളം വീതി കാണും. ഓരോ വലയ്ക്കും 10 മീറ്ററോളം ഉയരവും ഉണ്ട്. ഒരു കപ്പിയും വലിച്ചുകെട്ടിയ ഒരു വലയുമാണ് പ്രധാന ഘടകങ്ങള്‍. എതിര്‍ഭാഗത്ത് വലിയ കല്ലുകള്‍ കയറില്‍ കെട്ടി പ്രതിബലങ്ങളായി ഉപയോഗിക്കുന്നു. ഓരോ വലയും പ്രവര്‍ത്തിപ്പിക്കാന്‍ ചിലപ്പോള്‍ ആറ് മത്സ്യത്തൊഴിലാളികളെ വരെ വേണ്ടിവരും.

ഒരാള്‍ നടുക്കുള്ള പ്രധാന കമ്പില്‍ കൂടി നടന്നാല്‍ പോലും വെള്ളത്തിലോട്ട് വല താഴ്ന്നുപോകുന്ന വിധത്തില്‍ സന്തുലനാവസ്ഥയിലാണ് ചീനവലകള്‍. വല ഉയര്‍ത്തുന്നതിനു മുന്‍പ് കുറച്ചു നേരത്തേക്കുമാത്രമേ (ചിലപ്പോള്‍ മിനിറ്റുകള്‍ മാത്രം) വല വെള്ളത്തില്‍ താഴ്ത്തുന്നുള്ളൂ. കുറച്ചു മത്സ്യങ്ങളും ഞണ്ട്, കൊഞ്ച് തുടങ്ങിയവയും മാത്രമേ ഓരോ കൊയ്ത്തിലും ലഭിക്കുന്നുള്ളൂ. ഇവ വഴിപോക്കര്‍ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ വിറ്റു പോവുന്നു.

ചീനവലയിലെ പ്രതിബലങ്ങളുടെ സംവിധാനം സവിശേഷമാണ്. 30 സെന്റീ‍മീറ്ററോളം വ്യാസമുള്ള പാറകള്‍ കയറില്‍ നിന്ന് പല ഉയരങ്ങളിലായി തൂക്കിയിട്ടിരിക്കുന്നു. വല ഉയര്‍ത്തുമ്പോള്‍ കല്ലുകള്‍ ഒന്നൊന്നായി കരയിലെ പ്രതലത്തില്‍ വന്നു നില്‍ക്കുന്നു. അങ്ങനെ പാറകളും വലയും തമ്മില്‍ സമതുലനത്തില്‍ നില്‍ക്കുന്നു.

ഓരോ ചീനവലയെയും അല്പം ആഴത്തില്‍ മാത്രമേ താഴ്ത്താന്‍ കഴിയൂ. അതുകൊണ്ടു തന്നെ വേലിയേറ്റ സമയത്ത് എല്ലാ വലകളും കായലില്‍ താഴ്ത്താന്‍ കഴിയുകയില്ല. പല വലകളും വേലിയേറ്റസമയത്ത് കായലിലെ ജലനിരപ്പ് അനുസരിച്ച് പല സമയത്താണ് പ്രവര്‍ത്തിപ്പിക്കുക.

വലയില്‍ നിന്ന് മീന്‍ എടുക്കുന്ന വിധം
വലയില്‍ നിന്ന് മീന്‍ എടുക്കുന്ന വിധം

[തിരുത്തുക] ചരിത്രം, പ്രാധാന്യം

ഈ വലകള്‍ ചൈനയില്‍ നിന്നാണ് വന്നതെന്നാണ് വിശ്വാസം. ചൈനയുമായി കൊച്ചിക്ക് 5,000 കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും പണ്ടുകാലത്ത് കൊച്ചി സുഗന്ധ ദ്രവ്യങ്ങളുടെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്നും ചൈനയിലേയ്ക്കും ചൈനയില്‍ നിന്നിവിടേയ്ക്കും വ്യാപാരം നടന്നിരുന്നു. കൊടുങ്ങല്ലൂര്‍ കായലില്‍ ഇന്നും ചീന വലകള്‍ കാണാം ചൈനയില്‍ നിന്നും വന്ന പര്യവേക്ഷകനായ ഷെങ്ങ് ഹെ ആണ് ചീനവലകള്‍ കൊച്ചിയില്‍ കൊണ്ടുവന്നത് എന്ന് ചിലര്‍ വിശ്വസിക്കുന്നു.

ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ് ഈ വലകള്‍. ഇവയുടെ വലിപ്പവും സുന്ദരമായ നിര്‍മ്മിതിയും ഛായാഗ്രാഹകര്‍ക്ക് ഇവയെ പ്രിയങ്കരമാക്കുന്നു. മെല്ലെ ഈ വലകളെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും മാസ്മരികമായ ഒരു കാഴ്ചയാണ്. ചീനവലയില്‍ നിന്നും പിടിക്കുന്ന മത്സ്യങ്ങള്‍ വലയുടെ അടുത്തു തന്നെവെച്ച് വഴിയരികിലെ തട്ടുകട / ഹോട്ടലുകാര്‍ പാകം ചെയ്ത് കൊടുക്കുന്നു.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അനുബന്ധം

  1. Shore operated stationary lift nets.

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -