കേപ് ടൗണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cape Town (English) Kaapstad (Afrikaans) iKapa (Xhosa) |
|||
Panorama of the Cape Town city bowl from the Waterfront to Table Mountain | |||
|
|||
Nickname: The mother city, or The Tavern of the Seas | |||
Motto: Spes Bona (Latin for "Good Hope") | |||
Location of the City of Cape Town in Western Cape Province | |||
Coordinates: | |||
---|---|---|---|
Country | South Africa | ||
Province | Western Cape Province | ||
Municipality | City of Cape Town Metropolitan Municipality | ||
Founded | 1652 | ||
ഭരണം [1] | |||
- Type | City council | ||
- Mayor | Helen Zille | ||
- City manager | Achmat Ebrahim | ||
വിസ്തീര്‍ണ്ണം [2] | |||
- Total | 2,454.72 km² (947.8 sq mi) | ||
ജനസംഖ്യ (2007)[3] | |||
- Total | 3,497,097 | ||
- Density | 1,425/km² (3,690.7/sq mi) | ||
Time zone | SAST (UTC+2) | ||
Postal code | 8000 | ||
Area code(s) | +27 (0)21 | ||
വെബ്സൈറ്റ്: http://www.capetown.gov.za/ |
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗമാണ് കേപ് ടൗണ്‍. പടിഞ്ഞാറന്‍ കേപ്പിന്റെ പ്രാദേശിക തലസ്ഥാനവും ദക്ഷിണാഫ്രിക്കയുടെ നിയമനിര്‍മാണ തലസ്ഥാനവുമാണീ നഗരം.
കേന്ദ്ര പാര്‍ലമെന്റും മറ്റ് പല സര്‍ക്കാര്‍ ഓഫീസുകളും ഈ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു. കേപ് ടൗണിലെ തുറമുഖവും കേപ് ഫ്ലോറല്‍ കിങ്ഡവും വളരെ പ്രശസ്തമാണ്. ഇവിടുത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് കേപ് ടൗണ്‍.
കിഴക്കന്‍ ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും മറ്റ് കിഴക്കന്‍ രാജ്യങ്ങളിലേക്കും പോകുന്ന കപ്പലുകള്‍ക്ക് യാത്രക്കിടയില്‍ അവശ്യസാധനങ്ങള്‍ സംഭരിക്കുന്നതിനുള്ള ഒരു കേന്ദ്രമായാണ് കേപ് ടൗണ്‍ സ്ഥാപിക്കപ്പെട്ടത്. 1652 ഏപ്രില്‍ 6ന് ജാന്‍ വാന്‍ റീബീക്ക് ഇവിടെ എത്തിയതോടെ ആഫ്രിക്കയിലെ ആദ്യ സ്ഥിരമായ യൂറോപ്യന്‍ കോളനി സ്ഥാപിതമാവുകയായിരുന്നു. ജൊഹനാസ്ബര്‍ഗ് ആ സ്ഥാനത്തെത്തും വരെ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായിരുന്നു കേപ് ടൗണ്‍.
2007ലെ കണക്കുകളനുസരിച്ച് 35 ലക്ഷമാണ് ഈ നഗരത്തിലെ ജനസംഖ്യ. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വിസ്തീര്‍ണമേറിയ നഗരമാണ് കേപ് ടൗണ്‍. 2,455 ചതുരശ്ര കിലോമീറ്റര്‍ (948 sq mi) ആണ് ഇതിന്റെ വിസ്തീര്‍ണം. ഇക്കാരണത്താല്‍ കേപ് ടൗണിലെ ജനസാന്ദ്രത താരതമ്യേന കുറവാണ്. ഒരു ചത്യ്രശ്ര കിലോമീറ്റരില്‍ 1,425 പേര്‍ (3,689/sq mi).