കുന്തിരിക്കം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുന്തിരിക്കം |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
||||||||||||||
Boswellia serrata Triana & Planch. |
സൗരഭ്യം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പദാര്‍ത്ഥമായ കുന്തിരിക്കം Burberaceae കുടുംബത്തിലെ ഒരു മരമാണ്. ഇതിന്റെ ശാസ്ത്രീയനാമം Boswellia serrata എന്നാണ്. ഭാരതത്തില്‍ ആസ്സാമിലും ബംഗാളിലും കേരളത്തില്‍ പശ്ചിമഘട്ട മേഖലയിലും വളരുന്നു[1].
[തിരുത്തുക] സവിശേഷതകള്‍
മഞ്ഞുകാലത്ത് ഇലകള്‍ പൊഴിയുന്ന ഒരു മരമാണ് കുന്തിരിക്കം. മീനം, മേടം മാസങ്ങളില്‍ പൂവിടുന്ന ഒരു മരം കൂടിയാണിത്. തടിയില്‍ കാതല്‍ വളരെ ചെറിയ അളവില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ എങ്കിലും നല്ല തൂക്കമുള്ള തടിയാണ് ഈ വൃക്ഷത്തിനുള്ളത്. ഇതിന്റെ തടിയില്‍ മുറിവ് ഉണ്ടാക്കി, മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ് കുന്തിരിക്കം. ഇതിനെ കുന്തുരുക്കം എന്നും പറയുന്നു. സൗരഭ്യം ഉണ്ടാക്കുന്നതിനും ഔഷധങ്ങളിലെ ചേരുവയായും വാര്‍ണീഷ് നിര്‍മ്മിക്കുന്നതിനും കുന്തിരിക്കം ഉപയോഗിക്കുന്നു[1].
[തിരുത്തുക] ഔഷധം
ആയുര്‍വ്വേദത്തില്‍ ഉപയോഗിക്കുന്ന പലതരം തൈലങ്ങള്‍ക്കും എണ്ണകള്‍ക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു[1]. ബലാഗുളുച്യാദി തൈലം, ഏലാദിഗണം , അസ്നേലാദി തൈലം എന്നിവ കുന്തിരിക്കം ചേര്‍ന്ന പ്രധാന ഔഷധങ്ങളാണ്. തുളസിയില ഇടിച്ചുപിഴിഞ്ഞ നീരില്‍ വയമ്പ്, കാഞ്ഞിരമരത്തിന്റെ മൊട്ട്, കര്‍പ്പൂരം എന്നിവ കുന്തിരിക്കവും ചേര്‍ത്ത് പൊടിച്ച് വെളിച്ചെണ്ണ കാച്ചി ചെവിയില്‍ ഒഴിച്ചാല്‍ ചെവിയില്‍ നിന്നുമുള്ള പഴുപ്പ് മാറുന്നതാണ്[1]. തൊലിപ്പുറത്ത് ഉപയോഗിക്കാന്‍ പാടില്ലെങ്കിലും ജ്വരം,വിയര്‍പ്പ്, കഫം എന്നീ അവസ്ഥകളെ ശമിപ്പിക്കും[1].