കുനിശ്ശേരി കുമ്മാട്ടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലക്കാട് ജില്ലയുടെ തെക്കുവശത്തുള്ള ഒരു ഗ്രാമമായ കുനിശ്ശേരിയിലെ പൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തീ വരാറുള്ള കുമ്മാട്ടി മഹോത്സവം ആണ് കുനിശ്ശേരി കുമ്മാട്ടി. കുനിശ്ശേരിയിലെ പ്രധാന ഉത്സവങ്ങളിലൊന്നാണിത്. എല്ലാ വര്‍ഷവും മീനമാസത്തിലെ പുണര്‍തം നാളില്‍ പൂക്കുളത്തിയുടെ പിറന്നാള്‍ കൊണ്ടാടുന്നതാണ് ഈ ഉല്‍സവത്തിലെ ഐതിഹ്യം.
[തിരുത്തുക] കുനിശ്ശേരി
പാലക്കാട് പട്ടണത്തില്‍ നിന്നും കൊടുവായൂര്‍ വഴി വടക്കഞ്ചേരി തൃശൂര്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിയില്‍ 22 കിലോമീറ്റര്‍ മാറി ആലത്തൂരിനടുത്താണ് കുനിശ്ശേരി
[തിരുത്തുക] ഐതിഹ്യം
പണ്ട്, കോഴിക്കോട് സാമൂതിരി പല പ്രദേശങ്ങളും യുദ്ധം ചെയ്ത് വെട്ടിപ്പിടിച്ച് അവസാനം കുനിശ്ശേരിയിലും വന്നു. മൂന്നു ദിവസം യുദ്ധം ചെയ്തിട്ടും സാമൂതിരിയുടെ ഇത്രയും വലിയ പടയ്ക്ക് ഇന്നാട്ടുകാരെ തോല്‍പ്പിക്കാനായില്ല. സാമൂതിരി കൊട്ടാരം ജ്യോത്സ്യരെ വിളിച്ച് പ്രശ്നം വച്ചു നോക്കി. അപ്പോഴാണ് അറിയുന്നത്, ഇവിടുത്തെ ദേവിയായ പൂക്കുളത്തിയുടെ അനുഗ്രഹമുള്ളതു കൊണ്ടാണ് ഇവിടുത്തെ നായന്മാരെയും അവരുടെ അനുയായികളെയും തോല്‍പ്പിക്കാന്‍ കഴിയാത്തതെന്ന്. അവസാനം സാമൂതിരി രാജാവ് പൂക്കുളത്തിയുടെ മുന്നില്‍ വന്ന് വ്യസനമറിയിച്ചു: “ദേവി, ഒരു രാജാവായ ഞാന്‍, ഈ ചെറു ഗ്രാമത്തെ ജയിക്കാനായില്ലെങ്കില്‍ അതെനിക്ക് നാണക്കേടാണ്, അതുകൊണ്ട് എന്നെ രക്ഷിക്കണം. ഞാന്‍ എന്തു വേണമെങ്കിലും ചെയ്തുതരാം, എന്റെ പടയ്ക്ക് ഈ യുദ്ധം ജയിക്കണം.” ദേവി അങ്ങനെ സ്വന്തം ഭക്തരെ സാമൂതിരിക്ക് വേണ്ടി കുരുതി കൊടുത്തു. ഇതിന്റെ നന്ദിപുരസ്സരമായി സാമൂതിരി ദേവിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ എല്ലാ വര്‍ഷവും എത്താറുണ്ടായിരുന്നു.
ഒരുതവണ അദ്ദേഹത്തിന് സമയത്ത് എത്താന്‍ കഴിയാതെ പോയി. അപ്പോള്‍ രാജാവിന്റെ ആവശ്യപ്രകാരം ഒടിവേല ചെയ്യുന്ന ഒരാള്‍ ഒടിയനായി സാമൂതിരിയുടെ വേഷത്തില്‍ കോഴിക്കോട്ടു നിന്ന് കുനിശ്ശെരിയില്‍ എത്തി കുമ്മാട്ടി മാമാങ്കം നടത്തി. ഇത് ഐതിഹ്യം. ഇപ്പോഴും രാജാവായി ഒരാള്‍ വരും, നാട്ടുകാരിലൊരാള്‍ ആ വേഷം കെട്ടുമെന്ന് മാത്രം!!