See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ശ്രീലങ്കയിലെ വംശീയ കലാപം - വിക്കിപീഡിയ

ശ്രീലങ്കയിലെ വംശീയ കലാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീലങ്കയിലെ ഭൂരിപക്ഷ ജനവിഭാഗമായ സിംഹളരും ന്യൂനപക്ഷമായ തമിഴരും തമ്മില്‍ വര്‍ഷങ്ങളായി നടക്കുന്ന ആഭ്യന്തര സംഘര്‍ഷമാണ് ശ്രീലങ്കയിലെ വംശീയ കലാപം. തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം വേണമെന്നു വാദിക്കുന്ന തമിഴ് ഈഴം വിമോചന പുലികളും(തമിഴ് പുലികള്‍, LTTE) ശ്രീലങ്കന്‍ സര്‍ക്കാരും തമ്മിലുള്ള ആഭ്യന്തരയുദ്ധമാണ് ഈ വംശവിദ്വേഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1983 മുതല്‍ തുടരുന്ന വംശീയ കലാപം കുറഞ്ഞത് അറുപത്തയ്യായിരം പേരുടെയെങ്കിലും ജീവനെടുത്തിട്ടുണ്ട്. ശ്രീലങ്കയുടെ ആഭ്യന്തര സുരക്ഷയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും വിലങ്ങുതടിയായി നില്‍ക്കുന്നതും ഈ വംശവിദ്വേഷം തന്നെ. നോര്‍വേ പോലുള്ള വിദേശ രാജ്യങ്ങളുടെ ശ്രമഫലമായി 2002ല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും 2005 അവസാനത്തോടെ വീണ്ടും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു തുടങ്ങി.

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

ബ്രിട്ടീഷ് കോളോണിയല്‍ ഭരണത്തില്‍ നിന്നും ശ്രീലങ്ക മോചിതമായ 1948 മുതല്‍ ഈ ചെറുദ്വീപ് രാജ്യത്തില്‍ വംശീയ സംഘര്‍ഷങ്ങള്‍ തലപൊക്കി. ബുദ്ധമത വിശ്വാസികളായ സിംഹളരും ഹിന്ദുമത വിശ്വാസികളായ തമിഴരും തമ്മിലുള്ള കലഹങ്ങളായിരുന്നു തുടക്കത്തില്‍. സ്വാതന്ത്ര്യത്തിനുശേഷം ഭൂരിപക്ഷ ജനതയായ സിംഹളര്‍ക്ക് കൂടുതല്‍ പരിഗണനകള്‍ ലഭിക്കുന്നതായി പരാതിയുയര്‍ന്നു. തുടക്കത്തില്‍ ഇത്തരം പരാതികള്‍ പരിഹരിക്കുവാന്‍ ശ്രമം നടത്തിയിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ പിന്നീട് സുപ്രധാന സര്‍ക്കാര്‍ തസ്തികകള്‍ പലതും സിംഹള ഭൂരിപക്ഷം സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ കയ്യടക്കി. തൊഴിലവസരങ്ങളും ഉപരിപഠനാവസരങ്ങളും നഷ്ടപ്പെട്ട തമിഴ് ജനതയുടെ ഹൃദയം ഇതോടെ വൃണപ്പെട്ടുവെന്നുവേണം കരുതുവാന്‍.

എന്നാല്‍ ഭൂരിപക്ഷ പരിഗണന എന്ന ആരോപണത്തെ സിംഹളര്‍ ന്യായീകരിച്ചു. ബ്രിട്ടീഷ് കോളോണിയല്‍ ഭരണകാലത്ത് സജീവമായിരുന്ന വിദേശ മിഷണറിമാരുടെ സ്ഥാപനങ്ങളധികവും തമിഴര്‍ക്കു ഭൂരിപക്ഷമുള്ള വടക്കു കിഴക്കന്‍ മേഖലയിലായിരുന്നു എന്നും ഇതുമൂലം സിംഹളരേക്കാള്‍ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ തമിഴര്‍ക്കു ലഭിച്ചിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സിവില്‍ സര്‍വീസ്, നിയമനിര്‍മ്മാണ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം ലഭിച്ച തമിഴരായിരുന്നു ആധിപത്യം പുലര്‍ത്തിയതെന്നും സിംഹള ജനതയുടെ വക്താക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രത്യേക പരിഗണനകളൊന്നും ലഭിക്കാതെ കഠിനാധ്വാനത്തിലൂടെയാണ് തങ്ങള്‍ ഉന്നതങ്ങളിലെത്തിയതെന്നു തമിഴരും വാദിച്ചു.

[തിരുത്തുക] സിംഹള നിയമവും പ്രത്യാഘാതങ്ങളും

1956ല്‍ പാസാക്കിയ സിംഹള നിയമമാണ്(Sinhala Only Act) തമിഴ്-സിംഹള സംഘര്‍ഷങ്ങളുടെ തീവ്രതയേറ്റിയതെന്നു കാണാം. സിംഹള ഭാഷയെ ശ്രീലങ്കയുടെ ഏക ഔദ്യോഗിക ഭാഷയാക്കുക, സിംഹള ഭാഷക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ സംവരണം ചെയ്യുക, സര്‍വ്വകലാശാലകളിലെ പ്രവേശന മാനദണ്ഡങ്ങളില്‍ സിംഹള ജ്ഞാനം കര്‍ശനമാക്കുക എന്നിവയായിരുന്നു ഈ നിയമത്തിന്റെ പ്രധാന സവിശേഷതകള്‍. തങ്ങളുടെ തൊഴിലവസരങ്ങളും വിദ്യാഭ്യാസ അവസരങ്ങളും തകര്‍ക്കുന്ന നിയമത്തിനെതിരെ തമിഴരുടെ എതിര്‍പ്പ് ശക്തമായി.

[തിരുത്തുക] പ്രത്യേക തമിഴ് സംസ്ഥാന വാദം

തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യമെന്ന വാദം ആദ്യമായി അവതരിപ്പിച്ചത് തമിഴ് ഐക്യ വിമോചന മുന്നണി അഥവാ ടുള്‍ഫ് ആണ്. 1976ലായിരുന്നു ഇത്. വിവിധ തമിഴ് പാര്‍ട്ടികളുടെ മുന്നണിയായിരുന്നു ടുള്‍ഫ്. 1977ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിക്കുകയും ശ്രീലങ്കന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്റിനുള്ളില്‍ വിഘടനവാദം ഉയര്‍ത്തുവാന്‍ ഇവരെ അനുവദിച്ചില്ല. എന്തിനേറെ തമിഴ് രാജ്യവാ‍ദികളെ അയോഗ്യരാക്കുകയും ചെയ്തു.

[തിരുത്തുക] കറുത്ത ജൂലൈ

സിംഹള ഭൂരിപക്ഷ രാഷ്ട്രീയത്തില്‍ മനം‌മടുത്ത തമിഴ് യുവാക്കള്‍ ക്രമേണ തീവ്രവാദത്തിലേക്കു നീങ്ങി. പുതുതായി രൂപീകരിച്ച തമിഴ് ഈഴം വിമോചന പുലികള്‍ (എല്‍ ടി ടി ഇ) എന്ന തീവ്രവാദ സംഘടനയിലേക്ക് കൂടുതല്‍ യുവാക്കള്‍ ആകര്‍ഷിക്കപ്പെട്ടു. 1983-ല്‍ ജാഫ്നയിലുള്ള ശ്രീലങ്കന്‍ സൈനിക ക്യാമ്പ് ആക്രമിച്ച തമിഴ് പുലികള്‍ പതിമൂന്ന് സൈനികരെ വധിച്ചു. ഈ സംഭവത്തില്‍ രോഷാകുലരായ സിംഹളര്‍ തമിഴ് വംശജര്‍ക്കെതിരേ കലാപം അഴിച്ചുവിട്ടു. ആഴ്ചകള്‍ നീണ്ട അതിക്രമങ്ങളില്‍ രണ്ടായിരത്തിലേറെ തമിഴര്‍ കൊല്ലപ്പെട്ടു. സിംഹള ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് തമിഴ് വംശജര്‍ കൂട്ടത്തോടെ പലായനം ചെയ്തു. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന ഈ കലാപമാണ് ശ്രീലങ്കയിലെ വംശീയ വിദ്വേഷം ആളിക്കത്തിച്ചത്.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -