See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വേണാട് - വിക്കിപീഡിയ

വേണാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒമ്പതാം ശതകത്തില്‍ കൊല്ലം ആസ്ഥാനമാക്കി ഇന്നത്തെ കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടക്ക്‌ സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു വേണാട്. വേണാട് ചേരസാമ്രാജ്യത്തിന്റെ തെക്കേ അതിര്‍ത്തിയും വേണാടിന്റെ ഭരണാധികാരി ചേരരാജാവായ പെരുമാളിന്റെ സാമന്തനും ആയിരുന്നു. തുടക്കത്തില്‍ മൂന്നു ആയ് രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു വേണാട്. യാദവന്മാരായിരുന്ന വേണാടുരാജവംശം വിവാഹബന്ധവും ദായക്രമത്തിലുണ്ടായ വ്യതിയാനവും മൂലം ചേരന്മാരും കുലശേഖരന്മാരുമായിത്തീരുന്നു. പിന്നീട് കുലശേഖരസാമ്രാജ്യത്തിന്റെ അധ:പതനത്തോടു കൂടി സ്വതന്ത്രമാകുകയും 14-)ം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രവിവര്‍മ്മ സംഗ്രാമധീരന്റെ നേതൃത്വത്തില്‍ വേണാട് പ്രതാപത്തിന്റെ അത്യുന്നതിയില്‍ എത്തിച്ചേര്‍ന്നു. ആ നൂറ്റാണ്ടിന്റെ തന്നെ അവസാനത്തോടെ വേണാട് രാജവംശം തൃപ്പാപ്പൂര്‍ എന്നും ദേശിംഗനാട് എന്നും രണ്ട് തായ്‌വഴികളുമായി പിരിയുന്നു. പിന്നീട് തൃപ്പാപ്പൂര്‍ മൂത്തതിരുവടിയുടെ കീഴില്‍ അര്‍ധസ്വതന്ത്രമായ ചിറവാ സ്വരൂപങ്ങളുടെ കൂട്ടായ്മയയി വളര്‍ന്ന വേണാട്, താമസിയാതെ ഡച്ച് ഈസ്തിന്ത്യാ കമ്പനിയുടേയും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടേയും സ്വാധിനത്തില്‍ പെട്ട് അഭ്യന്തരകുഴപ്പങ്ങളില്പ്പെടുന്നു. ഫ്യൂഡല്‍ പ്രഭുക്കന്മാരും മാടമ്പിമാരും തന്നിഷ്ടം പ്രവര്‍ത്തിച്ചിരുന്ന വേണാടില്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്താണ്‌ ഇതിന്‌ അറുതി ലഭിച്ചത്. അങ്ങനെ വളരെക്കാലത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മയുടേയും ധര്‍മ്മരാജാവിന്റേയും കാലത്ത് സാമ്രാജ്യവിസ്തൃതി പ്രാപിച്ച് തിരുവിതാംകൂര്‍ എന്ന മഹാസാമ്രാജ്യം ആയി‍ത്തീരുകയും ചെയ്തു. എന്നാല്‍ പ്രാദേശിക സ്വയംഭരണം നഷ്ടമായതോടുകൂടി രാജാവിന്‌ അനിയന്ത്രിതാധികാരം ലഭിക്കുകയും ഇംഗ്ലീഷുകാരുടെ ഉപദേശപ്രകാരം 1766-ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവ് രാജ്യത്തെ കര്‍ണ്ണാട്ടിക് നവാബിനുകീഴിലാക്കുകയും ചെയ്യുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

പദോല്പത്തിയെക്കുറിച്ച് നിരവധി വാദങ്ങള്‍ ഉണ്ട്. വേണാട് എന്ന പ്രയോഗം ആദ്യമായി കാണുന്നത് ക്രി.വ. 892 ലെ [1] തരിസാപ്പള്ളിച്ചെപ്പേടുകളിലാണ്‌. [1]

  1. വേള്‍ നാട് എന്ന പദം ലോപിച്ചാണ് വേണാടായി മാറിയത് എന്നാണ്‌ ഒന്ന്.[2] വേണാട്ടിലെ ആദ്യകാല രാജാക്കന്മാര്‍ അയ് വേലുകള്‍ ആയിരുന്നു. (അയ്: ആട്ടിടയന്‍, വേല്‍: രാജാവ്).
  2. പുരാതന തമിഴ് ഭാഷയില്‍ വേഴം എന്ന പദം ആന എന്ന് അര്‍ത്ഥമാക്കുന്നു, അതിനാല്‍ വേഴ നാട് എന്നത് ആനകളുടെ നാട് എന്നതിനെക്കുറിച്ചിരുന്നു എന്നും പറയപ്പെടുന്നു.

അയ് വേലുകള്‍ ഭരിക്കുന്ന രാജ്യം എന്ന പേരില്‍ നിന്നാണ് വേണാട് എന്ന പദം വന്നത് എന്ന വാദത്തിനാണ് കൂടുതല്‍ തെളിവുകള്‍ ഉള്ളത്. വേള്‍ എന്ന പദത്തിനു വിജയങ്ങള്‍ എന്നര്‍‍ത്ഥമുണ്ട്.

[തിരുത്തുക] ചരിത്രം

ക്രിസ്തുവിന്‌ പിന്‍പ് ഒന്നും രണ്ടും ശതകത്തില്‍ വേണാടിനെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത് പ്രധാനമായും യവനരേഖകളില്‍ നിന്നും സംഘസാഹിത്യത്തില്‍ നിന്നുമാണ്‌. പ്ലീനി (ക്രി.വ. 77) പെരിപ്ലസിന്റെ കര്‍ത്താവ് (ക്രി.വ. 80) ടോളമി (ക്രി.വ. 95-162) എന്നിവരാണ് കേരളത്തെപ്പറ്റി എഴുതിയിട്ടുള്ള മൂന്ന് യവന സഞ്ചാരികള്‍. കേരളപുത്രന്മാരുടെ രാജ്യത്തിന്‌ തെക്കാണ്‌ ആയ് രാജ്യം എന്നാണ്‌ ടോളമി പ്രസ്താവിക്കുന്നത്. ആയ്-വേളുകള്‍ക്ക് നാല്‌ പ്രധാന തുറമുഖങ്ങള്‍ ഉണ്ടായിരുന്നതായി യവനര്‍ പരാമര്‍ശിച്ചിരിക്കുന്നു. അത് ബറേക്ക (പുറക്കാട്), നെല്‍ക്കിണ്ട, പൈറോസ് (കുരക്കോണിക്കൊല്ലം,[2] ബലിത (വിഴിഞ്ഞം) എന്നിവയായാണ്‌ ചരിത്രകാരന്മാര്‍ കരുതുന്നത്. നെല്‍‌കിണ്ട ഇതില്‍ രാജസ്ഥാനമായിരുന്നു എന്നും മധുരയിലെ പാണ്ടി രാജവംശക്കാരുടെ കീഴിലായിരുന്നു എന്നും പ്ലീനി രേഖപ്പെടുത്തുന്നു. ആയ്‌വേളുകള് ഈ തുറമുഖ നഗരങ്ങളിലെല്ലാം മേല്‍‌നോട്ടം വഹിച്ചിരുന്നു. അവരെല്ലാം കുടുംബക്കാരുമായിരുന്നു. ഈ കുടുംബങ്ങളിലെ മൂത്തയാള്‍ മുഖ്യവേളായിത്തീരുന്ന സമ്പ്രദായമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇതിനെ കുല സംഘം എന്നാണ്‌ വിളിക്കുക. ചേരന്മാരും ഈ സമ്പ്രദായം പിന്‍‌തുടര്‍ന്നിരുന്നു. [3] ക്രി.വ. 781-ല്‍ വിഴിഞ്ഞത്തെ ആയ്‌വേള്‍ മുഖ്യവേളായിത്തീരുകയും 800 നോടടുപ്പിച്ച് വേള്‍ മന്നനായിത്തീരുകയും ചെയ്തു എന്ന് രേഖകളില്‍ നിന്ന് വ്യക്തമവുന്നു. [3]

ടോളമിയുടെ വിവരണങ്ങള്‍ക്കു ശേഷം വിഴിഞ്ഞത്തെപ്പറ്റി പിന്നീട് രേഖകള്‍ ലഭിക്കുന്നത് 8-)ം നൂറ്റാണ്ടിലാണ്‌. 799-ല്‍ രചിക്കപ്പെട്ട കുവലയമാലാ ചമ്പുവിലെ കഥാനായികയായ കുവലയമാല വിജയപുരി രാജാവായ വിജയസേനന്റെ പുത്രിയാണ്‌. (വിജയപുരി വിഴിഞ്ഞമാണെന്നാണ്‌ ചരിത്രകാരന്മാരില്‍ ചിലര്‍ പ്രസ്താവിക്കുന്നത്) പിന്നീട് വരുന്ന രേഖകള്‍ നെടും ചടയ പാണ്ഡ്യന്റെ മദ്രാസ് മ്യൂസിയം ചെപ്പേടാണ്‌.

9-ആം ശതകത്തിന്റെ ആരംഭംവരെ തിരുവനന്തപുരവും അതിനു തെക്കുള്ള പ്രദേശങ്ങളും ആയ്‌ രാജ്യത്തില്‍ പെട്ടിരുന്നു. 14-ആം ശതകം വരെ തിരുവിതാംകോട്ട്‌ ഒരു രാജാവോ രാജകുടുംബമോ ഉണ്ടായിരുന്നില്ല. എന്നാല്‍ പെരുമാള്‍ ഭരണം അവസാനിക്കുന്നതോടെ മാത്രമേ അതായത്‌ 12-ആം ശതകത്തിന്റെ ആരംഭത്തില്‍ മാത്രമേ വേണാടിന്‌ സ്വതന്ത്രരാജ്യമാവാന്‍ സാധിച്ചുള്ളൂ.

[തിരുത്തുക] 1314 വരെ

[തിരുത്തുക] 1729 വരെ

[തിരുത്തുക] മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത്

പ്രധാന ലേഖനം: മാര്‍ത്താണ്ഡവര്‍മ്മ, തിരുവിതാംകൂര്‍

[തിരുത്തുക] ഭൂമിശാസ്ത്രം

[തിരുത്തുക] ഭരണസം‌വിധാനം

[തിരുത്തുക] സാംസ്കാരിക, സാമൂഹിക രംഗം

[തിരുത്തുക] ഡച്ചുകാര്‍

[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്



  1. ഗോപിനാഥ റാവു, ടി.എ. (1908). Travancore archeological series, Volume II & III. തിരിവനന്തപുരം: കേരള സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്. 
  2. കെ., ശിവശങ്കരന്‍ നായര്‍. വേണാടിന്‍റെ പരിണാമം, 2005 (in മലയാളം), കോട്ടയം: കറന്‍റ് ബുക്സ്, 238. ISBN 81-240-1513-9. 
  3. നെടും ചടയചോളന്റെ മദ്രാസ് മ്യുസിയം ചെപ്പേട്

[തിരുത്തുക] കുറിപ്പുകള്‍

  •   "വേണാടു വാഴ്കിന്റ അയുനടിക തിരുവടിക്കും ചെപ്പേടു നല്‍കി" എന്നാണു പറയുന്നത്.
  •   കുരക്കോണി എന്നാല്‍ നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ദീപ് എന്നാണര്‍ത്ഥം. കൊല്ലം പണ്ട് സമുദ്രത്തിലേക്ക് നീണ്ട് കിടന്നിരുന്നു എന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. കാലക്രമത്തില്‍ സമുദ്രമെടുത്ത ഒരു ദ്വീപായിരുന്നു കൊല്ലം
  •   ഇത്തരം കൂട്ടായ്മയെ കുല സംഘം എന്നാണ്‌ കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നത്. ചേരന്മാരും ഇതേ രീതി പിന്‍‌തുടര്‍ന്നു. അങ്ങനെയാണ്‌, ചേരം ഭരിക്കാന്‍ വിവിധ ദേശത്തു നിന്ന് രാജാക്കന്മാര്‍ എത്തിയിരുന്നത്.
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -