റേ ടോംലിന്‍സണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റേ ടോംലിന്‍സണ്‍ (ജനനം:1941) ഇന്‍റര്‍നെറ്റിനെ ജനകീയമാക്കിയതില്‍ ഏറ്റവും പ്രധാനപെട്ട പങ്കുവഹിച്ച ഇ-മെയിലിന്‍റെ സൃഷ്ടാവാണ് റെയ്മണ്ട് എസ് ടോംലിന്‍സണ്‍ എന്ന റേ ടൊംലിന്‍സണ്‍. ഇ-മെയിലിന്‍റെ അത്രയും ജനകീയമായ മറ്റൊരു ഇന്‍റര്‍നെറ്റ് സേവനം വേറേ ഇല്ല എന്ന് പറയാം. TENEX ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നതിലും TELNET സ്ഥാപിക്കുന്നതിനും ടോം ലിന്‍സണ്‍ പ്രധാന പങ്ക് വഹിച്ചു. കമ്പ്യൂട്ടറുകളേയും നെറ്റ് വര്‍ക്കുകളെയും മനുഷ്യ രാശിക്ക് പ്രയോജന പ്രദമാക്കാനുള്ള ഗവേഷണങ്ങളില്‍ മുഴുകിയിരിക്കുകയാണദ്ദേഹം.