യൂദാസിന്റെ സുവിശേഷം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂദാസിന്റെ സുവിശേഷം എന്നത് ഒരു പ്രശസ്തമായ ജ്ഞാനവാദഗ്രന്ഥമാണ്. ഈ സുവിശേഷം 1978 ലാണ് ഈജിപ്തിലെ മരുഭൂമികളിലൊന്നില്‍ നിന്ന് കണ്ടെത്തിയത്. നാഷനല്‍ ജോഗ്രഫിക് ഇത് പഠനങ്ങള്‍ക്കു വിധേയമാക്കിയ ശേഷം 2006 ഏപ്രിലില്‍ പ്രസിദ്ധീകരിച്ചു. പുസ്തകം ഏറെ വിവാദങ്ങള്‍ക്കു തുടക്കമിട്ടു. യൂദാസിന്റെ സുവിശേഷം എ.ഡി. 130-150 കാലത്ത് എഴുതപ്പെട്ടുവെന്നു കരുതുന്നു. ആദിമ ക്രൈസ്തവ സഭയുടെ പിതാവായിരുന്ന ഐറേനിയസ് എന്ന ബിഷപ്പ് എ.ഡി. 180ല്഼ ഈ പുസ്തകത്തെപ്പറ്റി എഴുതിയിട്ടുണ്ട് എന്നത് അതിനും മുന്഼പ് ഈ ഗ്രന്ഥം എഴുതപ്പെട്ടു എന്നതിന്റെ തെളിവാണ്. യൂദാസ് സ്കറിയോത്തനേരിട്ടു എഴുതിയതാവാന്‍ തരമില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരാവാം രചന നിര്‍വഹിച്ചത്. നോസ്റ്റിക് (ജ്ഞാനവാദം) സുവിശേഷങ്ങളുടെ പട്ടികയിലാണ് ഈ സുവിശേഷത്തെയും മതപണ്ഡിതര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂദാസ് സ്കറിയോത്തയേശുവിനെ ഒറ്റിക്കൊടുത്തത് യേശുവിന്റെ തന്നെ ആവശ്യപ്രകാരമായിരുന്നുവെന്ന് സുവിശേഷം പറയുന്നു. യൂദാസ് സ്കറിയോത്ത യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നുവെന്നും സുവിശേഷം പഠിപ്പിക്കുന്നു. ഈ പുസ്തകത്തിന്റെ മലയാള വിവര്ത്തനം പത്രപ്രവര്‍ത്തകനായ മാനുവല്‍ ജോര്‍ജ് നിര്‍ഹവഹിച്ചു. യൂദാസിന്റെ ജീവിതം സംബന്ധിച്ച വിശദമായ പഠനവും ഡിസി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിലുണ്ട്.