മാലക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാരാഷ്ട്രയിലെ ലാവ്ണി അഥവാ തമാശാ നര്‍ത്തകിമാരുമായി ബന്ധപ്പെട്ട് കണ്ടുവരുന്ന ഒരു ആചാരമാണ് മാലക്.
മാലക് സമ്പ്രദായമനുസരിച്ച് ഒരു പുരുഷന് ഒരു ലാവ്ണി നര്‍ത്തകിയുമായി രഹസ്യബന്ധം സ്ഥാപിക്കാം.അവള്‍ക്ക് പുരുഷനില്‍ നിന്ന് ഗര്‍ഭം ധരിക്കുകയും ആവാം.ഈ ബന്ധം നിലനില്‍ക്കുന്ന കാലമത്രയും പുരുഷന് നര്‍ത്തകിക്കും അവളില്‍ ജനിക്കുന്ന കുട്ടികള്‍ക്കും ചിലവിന് നല്‍കണം.എന്നാല്‍ ഒരു നര്‍ത്തകി തന്റെ രഹസ്യകാമുകന്റെ പേരോ മറ്റു വിവരങ്ങളോ സമൂഹത്തോട് വെളിപ്പെടുത്താനും പാടില്ല.
പരമ്പരാഗതമായി ലാവ്ണി നൃത്തം തുടരുന്ന കുടുംബങ്ങളിലാണ് മാലക് സമ്പ്രദായം കണ്ടുവരുന്നത്.
ഉള്ളടക്കം |
[തിരുത്തുക] വിമര്‍ശനങ്ങള്‍
പുരാതനകാലം മുതലുള്ള സമ്പ്രദായമാണെങ്കിലും ഇത് ആശാസ്യമല്ലെന്ന് വിമര്‍ശനമുണ്ട്. ലാവ്ണി നര്‍ത്തകിമാരുടെ മക്കള്‍ വിദ്യാലയങ്ങളില്‍ ചേരുമ്പോഴും മറ്റും പിതാവിന്റെ പേര് സൂചിപ്പിക്കാന്‍ പറ്റാതെ വിഷമിക്കേണ്ടി വന്ന സംഭവങ്ങള്‍ പത്രവാര്‍ത്തകളായി. മഹാരാഷ്ട്രയിലെ രാഷ്ട്രീയനേതാക്കളില്‍ ഒരു വിഭാഗം മാലക് സമ്പ്രദായം വ്യാപകമായി വച്ചു പുലര്‍ത്തുന്നവരാണെന്ന് ആരോപണമുയര്‍ന്നിരുന്നു.ഇത്തരം പ്രശ്നങ്ങള്‍ മൂലം പുതുതലമുറയില്‍ പെട്ട നര്‍ത്തകിമാരില്‍ പലരും ഈ സമ്പ്രദായത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. [1]
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
[തിരുത്തുക] അധാരസൂചിക
- ↑ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ഫെബ്രുവരി 20 2007, പൂനെ എഡിഷന്