സംവാദം:മഹാഭാരതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവാദം പോലുമില്ലാതെ ഒരു ലേഖനം ഫീച്ചറായി. ങാ.. പഴയകാലം.. മഹാഭാരതത്തിന്റെ ചരിത്രം ഒന്നുമില്ലല്ലോ? കയറ്റണ്ടേ? പിന്നെ ഒരു നാനാര്‍ത്ഥതാള്‍ വേണം. മഹാഭാരറം ടെലിവിഷന്‍ സീരിയലിനായി--202.83.54.235 11:11, 25 ജൂണ്‍ 2007 (UTC)
- മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേര്‍തിരിവും വേദകാലത്ത് നിലനിന്നിരുന്നു. - ഇതില്‍ പന്തി കേടില്ലേ? വേദങ്ങള്‍ക്ക് വളരെ ശേഷമാണ് ഇവ എഴുതപ്പെട്ടിരിക്കുന്നത്, അപ്പോല്‍ വേദകാലത്ത് എന്നത് തെറ്റാവാനല്ലേ സാധ്യത. ? --202.83.54.235 11:50, 25 ജൂണ്‍ 2007 (UTC)
മഹാഭാരതം ആദിപര്വ്വത്തില് പറയുന്നത് 8800 പദ്യങ്ങള്‍ മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ് എങ്കിലും പിന്നീട് അത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളും ഉള്ള ഗ്രന്ഥമായി വളര്‍ന്നു എന്നു കാണാം.. അതിനാല്‍ അതിന്റെ തൊണ്ണൂറു ശതമാനവും പ്രക്ഷിപ്തഭാഗങ്ങളാണ്. ഇതെല്ലാം ഉള്‍പ്പെട്ട ഗ്രന്ഥത്തിനാണ് മഹാഭാരതം എന്നു പറയുന്നത്. അതുകൊണ്ട് പ്രക്ഷിപ്തം എന്നാരോപിക്കുന്നത് തെറ്റായിരിക്കും എന്നെന്റെ അഭിപ്രായം. വിവിധകാലത്തെ കൂട്ടിച്ചേര്‍ക്കലുകള്‍ കൊണ്ടാണ് മഹാഭാരതം ഉണ്ടായത് അത് ലേഖനത്തില്‍ വേറേ പറഞ്ഞിട്ടുമുണ്ട്--പ്രവീണ്‍:സംവാദം 13:19, 26 ജനുവരി 2008 (UTC)
8800 വ്യാസന് എഴുതി ബാക്കി 15 ഇരട്ടി മറ്റു വേന്ദ്രന്മാരും. അപ്പോള്‍ ആരാണ് യഥാര്‍ത്ഥത്തില്‍ എഴുതിയത്?? മഹാഭാരതത്തെ വലിയ കാര്യമായി കൊണ്ടുനടക്കാതെ അതിന്റെ ഉള്ളിലുള്ള ഇത്തരം കാപട്യങ്ങള്‍ മനുഷ്യര്‍ അറിയട്ടേ. വ്യാസന്റെ പേരും പറഞ്ഞ് ഇത്രേം തിരുകി കയറ്റിയത് വേറെ എന്തിനാണ്. പ്രക്ഷിപ്തം എന്ന് തന്നെയാണ് മിക്ക വ്യാഖ്യാതാക്കളും വിലയിരുത്തുന്നത് അത്രക്ക് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ ചേര്‍ത്തിട്ടുണ്ട് അതില്‍ --ചള്ളിയാന് ♫ ♫ 14:58, 26 ജനുവരി 2008 (UTC)
- വ്യാസന് എഴുതി എന്നു പറയുന്നതു തന്നെ ഒരു ഐതിഹ്യമാകാനാണു സാധ്യത ചള്ളിയാ, but still nope :-(--പ്രവീണ്‍:സംവാദം 03:55, 28 ജനുവരി 2008 (UTC)
[തിരുത്തുക] അതേപേരില്‍ മറ്റൊരാള്‍
"വേദകാലത്തിനുശേഷം ഏതാണ്ട് ക്രി.വ. 950 ലാണ് വ്യാസന്റെ ജനനം എന്ന് ഹസ്തിനാപുരത്തില്‍ നടത്തിയ ഉല്ഖനനങ്ങള് സൂചിപ്പിക്കുന്നു" എന്ന് ഒരിടത്ത്. "പലതെളിവുകളേയും അവലംബിക്കുമ്പോള്‍ മഹാഭാരതം ബുദ്ധനു മുന്‍പ് തന്നെ പ്രചാരത്തിലിരുന്നിരുന്നു എന്നു കരുതണം" എന്നും "ഏറ്റവും കുറഞ്ഞത് ക്രിസ്തുവിനു മുമ്പ് നാനൂറിനും മുന്നൂറിനും ഇടയിലെങ്കിലും മഹാഭാരതം പുസ്തകരൂപം പ്രാപിച്ചു എന്നു മനസ്സിലാക്കാം" എന്നും മറ്റൊരിടത്ത്. രണ്ടും ചേര്‍ത്ത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ഷേക്സ്പിയര് നാടകങ്ങളുടെ കര്തൃത്ത്വത്തെപ്പറ്റിയുള്ള അവസാനിക്കാത്ത ചര്‍ച്ചയില്‍ ഇടപെട്ട്, ആ നാടകങ്ങള്‍ എഴുതിയത് ഷേക്സ്പിയര് അല്ല "അതേ പേരുള്ള മറ്റൊരാള്‍" ആണ് എന്ന് ബെര്‍ണാഡ് ഷാ പറഞ്ഞതാണ്. ചര്‍ച്ച അര്‍ഥശൂന്യമാണെന്നും, ആ നാടകങ്ങള്‍ എഴുതിയത് ആരായാലും അയാളെയാണ് ഷേക്സ്പിയര് എന്നു വിളിക്കേണ്ടതെന്നും സൂചിപ്പിക്കുകയായിരുന്നു ഈ രസികന്‍ കമന്റ് വഴി ഷാ. വ്യാസന്റെ കാര്യത്തിലും ഇങ്ങനെയൊരു കമന്റിന് പ്രസക്തിയുണ്ട്. മഹാഭാരതത്തിന്റെ കാമ്പായ കഥയെങ്കിലും എഴുതിയത് ആരോ അയാളെയാണ് വ്യാസന് എന്ന് വിളിക്കേണ്ടത്.Georgekutty 12:37, 7 ഏപ്രില്‍ 2008 (UTC)
[തിരുത്തുക] ഭാരതം?
ഭാരതം എന്ന പേരില്‍ മ്മറ്റൊരു ഇതിഹാസം രചിക്കപ്പെട്ടതായും അതും വ്യാസന് തന്നെ ഴുതിയതായും 7 നുറ്റാണ്ടില്‍ പ്രചരിച്ചിരുന്ന്വോ? ഹുയാന്സാംഗ് ഇതിനെക്കുറിച്ച് പ്രസ്ഥാവിക്കുന്നുണ്ട്. --117.196.137.131 15:49, 7 മേയ് 2008 (UTC) മഹാഭാരതത്തെ സമ്ബന്ധിച്ഛ് 18ന്റ്റെ പ്രത്യേകത് എന്താണ്?--117.196.137.131 15:50, 7 മേയ് 2008 (UTC)