മഴക്കാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വളരെയധികം മഴ ലഭിക്കുന്ന വനങ്ങളെയാണ് മഴക്കാടുകള്‍ എന്നു പറയുന്നത്. സാധാരണ ഒരു വര്‍ഷത്തില്‍ 1750 മി.മീ.-ല്‍ കൂടുതല്‍ മഴ ലഭിക്കുന്ന വനങ്ങളെ മഴക്കാടുകള്‍ എന്നു പറയാം. ഭൂമിയിലെ മൂന്നില്‍ രണ്ട് ഭാഗം സസ്യങ്ങളും ജന്തുക്കളും ജീവിക്കുന്നതു മഴക്കാടുകളിലാണ്. വണ്ണം കുറഞ്ഞ തായ്ത്തടി ഉള്ള വൃക്ഷങ്ങളാണ് മഴക്കാടുകളില്‍ പ്രധാനമായും ഉള്ളത്. ഇവയുടെ ഏറ്റവും മുകളിലായ് ശിഖരങ്ങള്‍ കാണപ്പെടുന്നു. എന്നാല്‍ പന അതുപോലെയുള്ള മരങ്ങളും വാഴ പോലെയുള്ള ചെറിയ സസ്യങ്ങളും മഴക്കാടുകളില്‍ വളരുന്നു. അപൂര്‍വ്വങ്ങളായ സസ്യങ്ങളും ജന്തുക്കളും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും മഴക്കാടുകളിലാണ്.