ബംഗാള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബംഗ്ലാദേശും ഇന്ത്യയിലെ പശ്ചിമബംഗാള്‍ സംസ്ഥാനവും ഉള്‍പ്പെടുന്ന ഭൂമേഖലയാണ് ബംഗാള്‍. ബംഗ്ലയാണ് ഈ രണ്ടു മേഖലയിലേയും ജനങ്ങളുടെ പൊതുഭാഷ.
1905-ല്‍ ബ്രിട്ടീഷുകാര്‍ ബംഗാളിനെ പശ്ചിമ, പൂര്‍വബംഗാളുകളായി വിഭജിച്ചെങ്കിലും 1911-ല്‍ വീണ്ടും ഒരുമിപ്പിച്ചു. 1947-ല്‍ സ്വാതന്ത്ര്യാനന്തരം പൂര്‍വബംഗാള്‍ പാകിസ്താന്റെ ഭാഗമായി കിഴക്കന്‍ പാകിസ്താന്‍ എന്നറിയപ്പെട്ടു. 1971-ല്‍ ഇന്ത്യന് സഹായത്തോടെ പാകിസ്താനില്‍ നിന്നും സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.