See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പുത്താങ്കീരി - വിക്കിപീഡിയ

പുത്താങ്കീരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
പുത്താങ്കീരി

പരിപാലന സ്ഥിതി

ഒട്ടും ആശങ്കാജനകമല്ല
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Aves
നിര: Passeriformes
കുടുംബം: Timaliidae
ജനുസ്സ്‌: Turdoides
വര്‍ഗ്ഗം: T. affinis
ശാസ്ത്രീയനാമം
Turdoides affinis
(Jerdon, 1845)

മൈനയുടെ അത്രയും മാത്രം വലിപ്പമുള്ള ഒരു ചെറിയ കിളിയാണ് പുത്താങ്കീരി. (White headed babbler-Turdoides affinis). കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ കുറ്റിക്കാടുകളിലും പറമ്പുകളിലും സാധാരണ കണ്ടുവരുന്നു. ചവലാച്ചി, കരിയിലപ്പിടച്ചി, പീണിക്കിളി, ചിതല, ചാണകക്കിളി എന്നൊക്കെയും അറിയപ്പെടുന്നു. വംശനാശഭീഷണി കുറവാണ്. ദേശാടനസ്വഭാവവും ഇല്ല.

ഉള്ളടക്കം

[തിരുത്തുക] ആവാസവ്യവസ്ഥകള്‍

ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന പക്ഷിയാണ് പുത്താങ്കീരി.

[തിരുത്തുക] പ്രത്യേകതകള്‍

ഏഴുമുതല്‍ പതിനഞ്ചെണ്ണം വരെയുള്ള സംഘങ്ങളായാണ് പുത്താങ്കീരികളെ കാണുന്നത്. അത്തരം ഒരു സംഘത്തെ ചിത്രത്തില്‍ കാണാം
ഏഴുമുതല്‍ പതിനഞ്ചെണ്ണം വരെയുള്ള സംഘങ്ങളായാണ് പുത്താങ്കീരികളെ കാണുന്നത്. അത്തരം ഒരു സംഘത്തെ ചിത്രത്തില്‍ കാണാം

ഏഴുമുതല്‍ പതിനഞ്ചെണ്ണം വരെയുള്ള സംഘങ്ങളായാണ് പുത്താങ്കീരികളെ കാണുന്നത്. ഇക്കാരണം കൊണ്ടുതന്നെ Seven Sisters എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. ഒരു സ്ഥലത്തു തന്നെ ഒന്നിലധികം സംഘങ്ങളെ കാണാം പക്ഷേ ഒരു സംഘത്തിലുള്ളവര്‍ മറ്റൊരു സംഘത്തോടു ചേരില്ല. മറ്റുജീവികള്‍ക്കെല്ലാം കാവല്‍ക്കാരായും ഇവ പ്രവര്‍ത്തിക്കുന്നു, ഒരു ശത്രുവിനെ സാധാരണ പാമ്പ്, കീരി, എറിയള്ള്(ഷിക്ര) മുതലായവയെ ആദ്യം കണ്ടെത്തുന്നതും അപായസൂചന നല്‍കുന്നതും പുത്താങ്കീരികളായിരിക്കും. ഇവ ഒച്ചവെക്കുന്നതോടെ പ്രദേശത്തെ മറ്റു ജീവികളെല്ലാം കരുതലോടെയിരിക്കുന്നു.

[തിരുത്തുക] ശാരീരിക പ്രത്യേകതകള്‍

മൈനയുടെ അത്രയും മാത്രം വലിപ്പമുള്ള ഒരു ചെറിയ കിളിയാണ് പുത്താങ്കീരി. ഉണങ്ങിയ പൊടിമണ്ണിന്റേതുപോലുള്ള ഒരു മങ്ങിയ നിറമാണ് പുത്താങ്കീരികള്‍ക്ക്. വാലിന്റേയും ചിറകുകളിലെ വലിയ തൂവലുകള്‍ക്കും അല്പം ഇരുളിമ കൂടും. തലയുടെ മുകളില്‍ നരച്ച തവിട്ടുനിറമോ മങ്ങിയ വെള്ളനിറമോ ആയിരിക്കും. കാലുകളും ചുണ്ടുകളും മഞ്ഞനിറത്തിലായിരിക്കും. വട്ടത്തിലുള്ള ചെറിയ ദുര്‍ബലമായ ചിറകുകളാണുള്ളത്. അതുകൊണ്ടുതന്നെ ഉയരത്തില്‍ പറക്കുന്നത് അപൂര്‍വ്വമായേ കാണാനാവൂ. കാലുകളും ദുര്‍ബലമാണ്. മണ്ണിലിറങ്ങി ചാടിച്ചാടിയായിരിക്കും നടക്കുന്നത്.

[തിരുത്തുക] ഭക്ഷണ സമ്പാദനം

പൊന്തക്കാടുകളിലും ചപ്പുകളിലും ഒളിച്ചുകഴിയുന്ന ചെറുകീടങ്ങളും ഷഡ്‌പദങ്ങളുമാണ് പ്രധാന ഭക്ഷണം ചിലപ്പോള്‍ പഴങ്ങളും തിന്നുന്നു. ചീവീടുകള്‍ ഉള്ള പ്രദേശങ്ങളില്‍ അവയെ ഭക്ഷിക്കാനായി പുത്താങ്കീരിയെ കാണാമെന്ന് ചിലര്‍ പറയുന്നു. ഭക്ഷണശേഖരണത്തിനായി പ്രത്യേക പാതകള്‍ തിരഞ്ഞെടുക്കാറുണ്ടെന്നും സമയനിഷ്ഠപാലിക്കാറുണ്ടെന്നും വാദമുണ്ട്.

[തിരുത്തുക] പ്രത്യുത്പാദനം

ഒരു സംഘത്തില്‍ ഒരു ജോഡി ഇണമാത്രമേ പ്രജനനത്തിനു തയ്യാറാവൂ
ഒരു സംഘത്തില്‍ ഒരു ജോഡി ഇണമാത്രമേ പ്രജനനത്തിനു തയ്യാറാവൂ

ഒരു സംഘത്തില്‍ ഒരു ജോഡി ഇണമാത്രമേ പ്രജനനത്തിനു തയ്യാറാവൂ. ഇവയെ കൂടുകെട്ടുന്നതിലും എല്ലാം മറ്റുസംഘാംഗങ്ങള്‍ സഹായിക്കുന്നു. പ്രത്യേക പ്രജനനകാലം ഇല്ലങ്കിലും വേനല്‍കാലത്ത് കൂടുകള്‍ കൂടുതല്‍ കാണാം. പൊന്തയിലോ മറ്റോ നാരുകള്‍ കൊണ്ടാവും കൂടുണ്ടാക്കുക. കൂട്ടില്‍ ഇലകള്‍ കൊണ്ട് നല്ലൊരു മെത്തയുണ്ടാക്കിയിരിക്കും. മൂന്നോനാലോ തിളങ്ങുന്ന മുട്ടകള്‍ ആണ് ഉണ്ടാവുക. മുട്ടവിരിയുന്നതുവരെ ഒരു കിളി കൂട്ടില്‍ അടയിരിക്കുമ്പോള്‍ സംഘാംഗങ്ങള്‍ സമീപത്തു തന്നെയുണ്ടാവും. സംരക്ഷണം നല്‍കുന്നതും കുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുക്കുന്നതും അവയെ പറക്കാന്‍ പഠിപ്പിക്കുന്നതുമെല്ലാം സംഘാംഗങ്ങള്‍ ഒന്നിച്ചാണ്. ഏതെങ്കിലും ശത്രുവിനെ കണ്ടെത്തിയാല്‍ സംഘം ഒന്നോടെ ശബ്ദമുണ്ടാക്കുകയും ശത്രുവിനെ ആക്രമിക്കുകയും ചെയ്യുന്നു. എങ്കിലും ചെമ്പോത്ത് സാധാരണയായി പുത്താങ്കീരികളുടെ മുട്ടയേയും, കുഞ്ഞുങ്ങളേയും ഭക്ഷിക്കാറുണ്ട്. പേക്കുയിലാകട്ടെ പുത്താങ്കീരിയുടെ കൂട്ടില്‍ മുട്ടയിട്ട് കടന്നുകളയുകയും ചെയ്യുന്നു. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]

[തിരുത്തുക] ബന്ധുക്കള്‍

കാട്ടില്‍ കാണപ്പെടുന്ന കരിയിലക്കിളികള്‍ പുത്താങ്കീരികളുടെ അടുത്ത ബന്ധുക്കളാണ്. ശ്രീലങ്കയില്‍ ഇവയുടെ ഒരു ഉപവംശത്തിനേയും(Turdoides affinis taprobanusi) കണ്ടുവരുന്നു.

[തിരുത്തുക] ചിത്രങ്ങള്‍

[തിരുത്തുക] ആധാരസൂചിക

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -