നീലക്കോഴി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലക്കോഴി |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
||||||||||||||
Porphyrio porphyrio Linnaeus, 1758 |
കോഴിയുടേതിനു സമാനമായ വലിപ്പവും രൂപവും ഉള്ളതും എന്നാല്‍ താറാവിനേ പോലെ ജലാശയങ്ങളില്‍ ജീവിക്കുന്നതുമായ ഒരു പക്ഷിയാണ് നീലക്കോഴി. ഇംഗ്ലീഷ്:Purple Swamphen അഥവാ Purple Moorhen അഥവാ Purple Gallinule അഥവാ Purple Coot. ശാസ്ത്രീയ നാമം: Porphyrio porphyri. റാല്ലിഡേ കുടുംബത്തില്‍ പെട്ട ഒരു വലിയ പക്ഷിയാണിത്. കേരളത്തില്‍ സ്ഥിരതാമസക്കാരനായ ഇവ തീരപ്രദേശങ്ങളിലെ വയലുകള്‍, ചതുപ്പുകള്‍ എന്നിവിടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. തൃശ്ശൂര്‍ ജില്ലയിലെ കോള്‍ പാടങ്ങള്‍, കണ്ണൂര്‍ ജില്ലയിലെ ചതുപ്പു പ്രദേശങ്ങള്‍ ഒക്കെ ഇവയുടെ ആവാസ കേന്ദ്രങ്ങളാണ്.