See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
തൊടുപുഴ - വിക്കിപീഡിയ

തൊടുപുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൊടുപുഴ പാലം
തൊടുപുഴ പാലം

തൊടുപുഴ ഇടുക്കി ജില്ലയിലെ പ്രധാന മുനിസിപ്പാലിറ്റിയും പട്ടണവുമാണ്. തൊടുപുഴ എന്ന പേരില്‍ ഒരു താലൂക്കും ഒരു ബ്ലോക്കുമുണ്ട്. മൂവാറ്റുപുഴ,പാലാ തുടങ്ങിയവ സമീപ പട്ടണങ്ങളാണ്‌. തൊടുപുഴ എറണാകുളം നഗരത്തില് നിന്നും ഏകദേശം 51 കി.മീ. ദൂരെയാണ്.

തൊടുപുഴ പട്ടണത്തില്‍ക്കൂടി ഒഴുകുന്ന നദിയുടെ പേരും തൊടുപുഴ എന്നാണ്.

തൊടുപുഴ പട്ടണം

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് ഇത്. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരളാ സര്‍ക്കാര്‍ ഇടപെട്ട് ഈ പട്ടണത്തെ ആധുനീകരിക്കാനുള്ള പല പദ്ധതികളും നടന്നുവരുന്നു. ഒരിക്കല്‍ തൊടുപുഴ തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ ഭാഗമായിരുന്നു.

തൊടുപുഴ കേരളത്തിലെ പല ഉയര്‍ന്ന സ്ഥലങ്ങളിലേക്കും പോകാനുള്ള ഒരു പ്രവേശനകവാടമാണ്. ഇവിടത്തെ ജനസംഖ്യ 2001ലെ കാനേഷുമാരി അനുസരിച്ച് 46,246 ആണ്‍. ജനങ്ങള്‍ പ്രധാനമായും കൃഷിയേയും വ്യവസായത്തേയും ആശ്രയിക്കുന്നു. തൊടുപുഴ ഉയര്‍ന്ന പ്രദേശമല്ലെങ്കിലും ഉയര്‍ന്ന കുന്നുകളും മറ്റും ഇവിടെ ധാരാളമുണ്ട്. പട്ടണത്തില്‍ നിന്നും അകലെയല്ലത്ത ജലവൈദ്യുത പദ്ധതിയായ ‘മലങ്കര അണക്കെട്ട്‘ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു[അവലംബം ചേര്‍ക്കേണ്ടതുണ്ട്].

പാലാ തൊടുപുഴയുടെ തെക്ക് കിഴക്കായി 30 കി.മീ. അകലെയുള്ള ഒരു പട്ടണമാണ്. മൂവാറ്റുപുഴ പട്ടണം തൊടുപുഴയില്‍ നിന്നും പടിഞ്ഞാരു 20 കി.മി. മാറി സ്തിതി ചെയ്യുന്നു.

[തിരുത്തുക] തൊടുപുഴ താലൂക്ക്

പണ്ട് ഇത് എറണാകുളം ജില്ലയിലെ ഒരു താലൂക്കായിരുന്നു. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗങളായ മൂലമറ്റം വൈദ്യുതി ഉത്പാദനകേന്ദ്രം,കുളമാവു അണക്കെട്ട് എന്നിവ പൂറ്ണ്ണമായും തൊടുപുഴ താലൂക്കില്‍ സ്ഥിതി ചെയ്യുന്നു. ഇടുക്കി ജില്ലയുടെ ഭരണകേന്ദ്രം സ്ഥിതിചെയ്യുന്ന പൈനാവ് തൊടുപുഴ താലൂക്കിലാണ്. ഇടുക്കി ടൌണ്‍ഷിപ്പ് ഭാഗികമായി തൊടുപുഴ താലൂക്കില്‍പ്പെടുന്നു.

താലുക്കില്‍ താണ ഭാഗങ്ങള്‍ മുതല്‍ ഉയരം കൂടിയ സ്ഥലങ്ങള്‍ വരെയുണ്ട്. പച്ചപ്പരവതാനി വിരിച്ച ഈ ഭൂപ്രദേശത്ത് വിനോദസഞ്ചാരികളെ ആകറ്ഷിക്കുന്ന പല സ്ഥലങ്ങളുമുണ്ട്. മലങ്കര അണക്കെട്ടു, തൊമ്മങ്കുത്തു വെള്ളച്ചാട്ടം, ഉറവന്‍പാറ, തുടങ്ങിയവ ഇതില്‍പ്പെടുന്നു.

ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളും സിറിയന്‍ കത്തോലിക്കരുമാണ്. കൂടാതെ മുസ്ലിം മതവിഭാഗവുമുണ്ട്.

തൊടുപുഴ പട്ടണത്തില്‍‍ നിന്നും ഏകദേശം 7 കി.മീ. അകലെ മുട്ടം സ്ഥിതിചെയ്യുന്നു. മഹാത്മാഗാന്ധി സര്‍വ്വകലാശാല എഞ്ജിനീയറിംഗ് കോളേജ, ഇടുക്കി ജില്ലാകോടാതി എന്നിവ ഇവിടെയാണ്. പട്ടണത്തില്‍ നിന്നും ഏകദേശം 3 കി.മി. ദൂരെയുള്ള മുതലക്കുടം അവിടെയുള്ള ആശുപത്രി, സെന്റ് ജോര്‍ജ് പള്ളി എന്നിവ കൊണ്ടു പ്രസിദ്ധമാണ്.

[തിരുത്തുക] ചിത്രങ്ങള്‍


ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -