വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/3-12-2007
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുവെത്ത് ടവറുകള്‍: കുവൈറ്റ് നഗരത്തിലെ കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ച മൂന്ന് ഗോപുരങ്ങളെയാണ് കുവെത്ത് ടവറുകള്‍ എന്ന് വിളിക്കുന്നത്. 187 മീറ്റര്‍ ഉയരമുള്ള പ്രധാന ഗോപുരം ഒരു ഭക്ഷണശാലയും ജലസംഭരണിയുമായി ഉപയോഗപ്പെടുത്തുന്നു. സമുദ്രനിരപ്പില്‍ നിന്നും 123 മീറ്റര്‍ ഉയരത്തിലുള്ള നിരീക്ഷണത്തിനായി ഒരു തയ്യാറാക്കിയ ഗോളമണ്ഡലവും ഇതിനുണ്ട്. രണ്ടാമത്തെ ഗോപുരം 145.8 മീറ്റര്‍ ഉയരമുള്ള ഒരു ജലസംഭരണിയാണ്. മൂന്നാമത്തെ ഗോപുരം, മറ്റ് രണ്ട് വലിയ ഗോപുരങ്ങള്‍കാവശ്യമായ വൈദ്യുതസംവിധാനങ്ങളുടെ സജ്ജീകരണങ്ങള്‍ക്കുള്ള സ്ഥലമായി ഉപയോഗിക്കുന്നു.
ഛായാഗ്രഹണം: Noblevmy