വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍/29-12-2007
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസ്ഫോഡെലേഷ്യേ കുടുംബ്ബത്തില്‍ പെട്ട ഒരു ചെടിയാണ് കറ്റാര്‍വാഴ . പേരില്‍ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന് ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങള്‍ക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തില്‍ വളരുന്നു. ഇലകള്‍ ജലാംശം നിറഞ്ഞ് വീര്‍ത്തവയാണ്. ഇലകളുടെ അരികില്‍ മുള്ളുകള്‍ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു. കറ്റാര്‍വാഴയുടെ പൂവാണ് ചിത്രത്തില്‍ കാണുന്നത്.
ഛായാഗ്രഹണം: ചള്ളിയാന്