വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങള്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാകണം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ നിശ്ചയിക്കേണ്ടത്.
തിരഞ്ഞെടുക്കപ്പെട്ടവ: | ലേഖനങ്ങള്‍ | ചിത്രങ്ങള്‍ | പട്ടികകള്‍ |
---|---|---|---|
മാനദണ്ഡം: | ലേഖനങ്ങള്‍ | ചിത്രങ്ങള്‍ | പട്ടികകള്‍ |
സ്ഥാനാര്‍ത്ഥികള്‍: | ലേഖനങ്ങള്‍ | ചിത്രങ്ങള്‍ | പട്ടികകള്‍ |
- ഉന്നതനിലവാരം:വ്യക്തതയും കൃത്യതയുമുള്ളതായിരിക്കണം.
- മികച്ച റെസൊല്യൂഷന്‍: ചിത്രത്തിന്റെ നീളമോ വീതിയോ കുറഞ്ഞത് 1000 പിക്സല്‍ എങ്കിലും ഉണ്ടായിരിക്കണം.
- സ്വതന്ത്രമായിരിക്കണം:തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ പൊതുസഞ്ചയത്തിലുള്ളവയോ(പബ്ലിക് ഡൊമെയ്ന്‍) സ്വതന്ത്ര ലൈസന്‍സ് ഉള്ളവയോ ആയിരിക്കണം. ന്യായോപയോഗ അനുമതിപ്രകാരമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കരുത്.
- ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസിലാക്കാന്‍ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങള്‍ക്കു മുന്‍ഗണന.
- നയനാനന്ദകരമാകണം
- സമര്‍പ്പിച്ച ചിത്രങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ കിട്ടിയ സമ്മതിദാനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്. നിരാകരിച്ച ചിത്രങ്ങള്‍ ഒരു മാസത്തിനു ശേഷം മാത്രമെ അഭിപ്രായ സമന്വയത്തിനായി വീണ്ടും സമര്‍പ്പിക്കാന്‍ പാടുള്ളൂ
- ഇതിനെല്ലാം പുറമേ മലയാളം വിക്കിപീഡിയയിലേക്ക് സമര്‍പ്പിച്ച ചിത്രങ്ങള്‍ മാത്രമേ നാമനിര്‍ദ്ദേശം നല്‍കാവൂ.