തിരമുണ്ടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരമുണ്ടി |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Ras al Khor Bird sanctuary, Dubai, UAE
|
||||||||||||||
|
||||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
||||||||||||||
Egretta gularis (Bosc, 1792) |
വലുപ്പം: 650മി.മീ.
ലിംഗഭേദം വേര്‍തിരിക്കാനാവില്ല
ഉള്ളടക്കം |
[തിരുത്തുക] വിഹഗവിന്യാസം
കണ്ടല്‍ കാടുകളില്‍, കായലോര പ്രദേശങ്ങളില്‍. കേരളത്തില്‍ അപൂര്‍വ്വം കണ്ടുവരുന്ന ഒരു പക്ഷിയാണ്.
[തിരുത്തുക] രൂപം
മഞ്ഞ കടും നീലയും ചാരവും കലര്‍ന്ന നിറം. ഈ വര്‍ഗ്ഗത്തില്‍ പെട്ട തന്നെ വെളുത്ത തൂവലുകളുള്ള പക്ഷിയും കണ്ടു വരുന്നു(dark morph). തൂവലുകള്‍ വ്യത്യാസമുണ്ടെങ്കിലും രണ്ടിനത്തിനും മഞ്ഞ കീഴ്കൊക്കും ചാരനിറത്തിലുള്ള മേല്‍കൊക്കും, കാല് മുട്ടിനു കീഴെ മഞ്ഞ നിറവും ഉണ്ടാകും.
[തിരുത്തുക] പ്രത്യുല്പാദനം
50മി.മീ വലുപ്പമുള്ള പച്ചനിറത്തിലുള്ള മുന്നോ നാലോ മുട്ടകള്‍ ഇടും. ഇണചേരുന്ന മിഥുനകാലത്തും ശിശുപാലന സമയത്തും മാത്രം ശബ്ദം പുറപ്പെടുവിക്കും. ഇണകള്‍ ഒരുമിച്ചു തന്നെ ശിശുപാലനം ചെയ്യും.
[തിരുത്തുക] ഭക്ഷണം
മത്സ്യം, ഞണ്ട്, അകശേരുകങ്ങള്‍, തുടങ്ങിവയാണ് പ്രധാന ഭക്ഷണം. കാല് മുട്ടോളം വെള്ളമുള്ളപ്പോള്‍ മത്സ്യത്തെ ചിറകുകള് വിടര്‍ത്തി വിരട്ടിയോടിച്ചും ചാടിയും പിന്തുടര്ന്ന് പിടിക്കുന്നതില്‍ ബഹുമിടുക്കുണ്ട് ഈ പക്ഷികള്‍ക്ക്.