ജനകീയ സാംസ്കാരികവേദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.പി.ഐ. (എം.എല്‍.)-ന്റെ രാഷ്ട്രീയനിലപാടുകളില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്ന സാംസ്കാരിക സംഘടന. അടിയന്തിരാവസ്ഥ കഴിഞ്ഞ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ സംഘടന പാര്‍ട്ടിക്കകത്ത് നടന്ന ആശയസമരത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്നു.
ഉള്ളടക്കം |
[തിരുത്തുക] രൂപീകരണം
1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ് ഇന്ത്യന്‍ ജനാധിപത്യം ആശയപ്രചരണത്തിനുള്ള അവസരം നല്കുന്ന ഉദാരജനാധിപത്യമാണ് എന്ന് സി.പി.ഐ. (എം.എല്‍.) തിരിച്ചറിഞ്ഞത്. ഈ സാദ്ധ്യത ഉപയോഗപ്പെടുത്തി ആശയസമരത്തിന് വേദിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ജനകീയ സാംസ്കാരികവേദി രൂപീകരിച്ചത്. വയനാട് സാംസ്കാരികവേദി രൂപീകരിക്കുകയും പിന്നീട് സംസ്ഥാനതല സംഘടന രൂപീകരിക്കുകയുമാണ് ചെയ്തത്. രഹസ്യസ്വഭാവമുള്ള വിപ്ലവപാര്‍ട്ടിയില്‍ നിന്നും സ്വതന്ത്രമായ ഘടനയായിരുന്നു സാംസ്കാരികവേദിക്കുണ്ടായിരുന്നത്.