See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ചെന്തലയന്‍ വേലിത്തത്ത - വിക്കിപീഡിയ

ചെന്തലയന്‍ വേലിത്തത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
കാട്ടുവേലിതത്ത

പരിപാലന സ്ഥിതി

ഒട്ടും ആശങ്കാജനകമല്ല
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Aves
നിര: Coraciiformes
കുടുംബം: Meropidae
ജനുസ്സ്‌: Merops
വര്‍ഗ്ഗം: Merops leschenaulti
ശാസ്ത്രീയനാമം
''Merops leschenaulti'
Latham, 1802

വേലിത്തത്ത വിഭാഗത്തില്‍ പെട്ടതും കേരളത്തിലെ കാടുകളില്‍ കാണപ്പെടുന്നതുമായ ചെറിയ ഇനം പക്ഷികളാണ്‌ ചെന്തലയന് വേലിത്തത്ത ഇംഗ്ലീഷ്: Chestnut headed bee eater. ശാസ്ത്രീയനാമം: Merops leschenaulti. ദക്ഷീണേന്ത്യന് കാടുകളില് സാധാരണയായി കാണപ്പെടുന്നു എങ്കിലും മഴക്കാലത്ത് നാട്ടിന്പുറത്തേക്ക് സഞ്ചരിക്കാറുണ്ട്. മറ്റു വേലിത്തത്തകളില് നിന്നിതിനെ വ്യത്യസ്തനാക്കുന്ന പ്രത്യേകത ഇതിന്‌ വാലില് കമ്പിത്തൂവല് ഇല്ല എന്നതാണ്‌.

ഉള്ളടക്കം

[തിരുത്തുക] പേരിനുപിന്നില്

ഇവയുടെ കാല്‍ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാന്‍ സഹായിക്കുന്നവയാകയാല്‍ നിലത്തിറങ്ങാടെ എപ്പോഴും വേലികളിലും ഇലയില്ലാത്ത മരച്ചില്ലകളിലും മാത്രമേ കാണാറുള്ളൂ. അതിനാലാണ്‌ വേലിത്തത്ത എന്ന പേര് ഈ വര്‍ഗ്ഗത്തിന്‍ ലഭിച്ചത്. തലയില് ചുവനന് തവിട്ടുനിറം കാണപ്പെടുന്നതിനാല് ചെന്തലയന്. [1] [2] ചെമ്പന് വേലിത്തത്ത എന്നും പേരുണ്ട്.[3]

[തിരുത്തുക] വര്ഗീകരണം

രണ്ട് ഉപവര്ഗ്ഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

  1. ജാവന് ഉപവര്ഗ്ഗമായ M. l. quinticolor, കൊക്കുമുതല് പൃഷ്ടം വരെ മഞ്ഞ നിറമായിരിക്കും തവിട്ടുനിറം കാണാനില്ല. വാലു നീലതന്നെയാണ്‌.
  2. ആന്ഡമാന് ഉപവര്ഗ്ഗമായ M. l. andamanensis ഇന്ത്യന് വര്ഗ്ഗത്തിനേക്കാല് അല്പം വലിപ്പമുണ്ട്.[4] കണ്ണിലെ കൃഷ്ണമണിക്ക് ചുവപ്പ് രാശിയാണ്‌. കൊക്കുകള് കറുത്തതാണ്‌

[തിരുത്തുക] വിതരണം

ദക്ഷിണേന്ത്യയില്, പ്രത്യേകിച്ച് കേരളത്തിലെ കാടുകളിലെ സ്ഥിരതാമസക്കാരനാണ്‌. ശ്രീലങ്കയിലും ഇന്തോനേഷ്യന് കാടുകളിലും കാണപ്പെടുന്നുണ്ട്.

[തിരുത്തുക] വിവരണം

മൈനയോളം വലിപ്പമേയുള്ളൂ. വാലില് കമ്പ്ത്തൂവല് ഉണ്ടാവാറില്ല. ‌.വാലിനു മുകളില്‍ കുറേ നീലനിറം കാണാമെങ്കിലും വാല്‍ മൊത്തമായും നീലയല്ല. ചിറകുകളും വാലും കരിമ്പച്ച നിറമാണ്. മാറിടത്തിനു താഴെയുള്ള ഭാഗങ്ങള്‍ പുൽപ്പച്ചയാണ്. മറ്റു ഭാഗങ്ങള് ഇളം തവിട്ടുനിറം. മാറില്‍ കടുത്ത തവിട്ടുനിറത്തില്‍ ഒരു ശൃംഖലയുണ്ട്. തൊണ്ടയിലെ മഞ്ഞനിറത്തിനും 18-20 സെ.മീ നീളമുണ്ടാവും. ആണിനേയും പെണ്ണിനേയും കണ്ടാല്‍ ഒരേ പോലെയിരിക്കും. കേരളത്തിലെ കാടുകളിലെ സ്ഥിരതാമസക്കാരനായ ഇവ ഇടക്ക് മഴക്കാലത്ത് ഇരതേടി നഗരങ്ങളില്‍ കാണപ്പെടാറുണ്ട്. ഏതെങ്കിലും മരത്തിന്‍റെ നഗ്നമായ ശിഖകളില്‍ ഒറ്റക്കൊ കൂട്ടമായോ ഇരിക്കുകയും പ്രാണികളെയും മറ്റും കണ്ടാല്‍ പൊടുന്നനെ പറന്ന് അവയെ പിടിക്കുകയുമാന് ചെയ്യുക. ശരപ്പക്ഷികളെപ്പോലെ എപ്പോഴും പറന്നുകൊണ്ടേയിരിക്കാറില്ല. കരച്ചിലിനും പറക്കലിനും ആകപ്പാടെയുള്ള പെരുമാറ്റത്തിനും വലിയവേലിത്തത്തയുടേതുമായി വ്യത്യാസമില്ല.

[തിരുത്തുക] ഭക്ഷണം

ഈ കിളികളുടെ ഭക്ഷണം വിവിധ പ്രാണികളാണ്. ഈച്ചകള്, പച്ചക്കുതിരകള്‍, പാറ്റകള്‍, എന്നിവയെ സാധാരണ ഭക്ഷണമാക്കുന്നതുകാണാം. വായുവില്‍ അതിവേഗം പറക്കാനുള്ളകഴിവും ദിശമാറ്റാനുള്ള കഴിവും ഭക്ഷണം സമ്പാദിക്കുന്നതിന് ഇവക്ക് സഹായകരമാകുന്നു. വ്യോമാഭ്യാസപ്രകടനങ്ങള്‍ മെയ്‌വഴക്കത്തോടുകൂടി ചെയ്ത് ഇരപിടിക്കുവാന്‍ ഇവക്കുള്ള കഴിവ് അസാധാരണമാണ്. ഇരിക്കുന്ന സ്ഥലങ്ങളില്‍ നിന്നും പറന്നു പൊങ്ങി ഇരയേയും കൊണ്ട് അതിവേഗം തിരിച്ചുവന്നിരിക്കുന്ന സ്വഭാവം കാണാം. കൊക്കിലാക്കുന്ന ഇര വലുതെങ്കില്‍ അവയെ ഏതെങ്കിലും വസ്തുക്കളില്‍ അടിച്ചുകൊന്നാണ് ഭക്ഷിക്കുക. ചിലപ്പോള്‍ ഇവ നിലത്തുകിടക്കുന്ന പ്രാണികളേയും കൊത്തിയെടുക്കാറുണ്ട്. അഥവാ നിലത്തിറങ്ങേണ്ടിവന്നാല്‍ തന്നെ തുള്ളി നടക്കുകയോ ഓടുകയോ ചെയ്യാറില്ല. ഇവയുടെ കാല്‍ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാന്‍ സഹായിക്കുന്നവയാകയാല്‍ നിലത്ത് വളരെ അപൂര്‍വ്വമായേ കാണറുള്ളൂ.

[തിരുത്തുക] പ്രജനനം

ഈ പക്ഷി ദക്ഷിണേന്ത്യയില് തന്നെ കൂടുകെട്ടി കുഞ്ഞുങ്ങളെ വിരിയിക്കുന്നു. സന്താനോല്പാദനകാലം ഫെബ്രുവരി മുതല് മേയ് വരെയാണ്‌. ചെങ്കുത്തായ മണ്തിട്ടകള് തുരന്ന് മാളമുണ്ടാക്കി അതിലാണ്‌ മുട്ടയിടുന്നത്. ചില മാളങ്ങള്ക്ക് പത്തടിയോളം വലിപ്പം കാണുമെന്ന് പ്രശസ്ത പക്ഷിനിരീക്ഷകന് നീലക്ണ്ഠന് വിവരിക്കുന്നു. മാളത്തിന്റെ നീളം മണ്ണിന്റെ കട്ടി അനുസരിച്ചായിരിക്കും. കട്ടി കൂടുതലുള്ള സ്ഥലത്ത് 1-2 അടിയോളമേ ഇവ തുരക്കൂ.

[തിരുത്തുക] തെളിവുകള്

  1. നീലകണ്ഠന്, കേരളത്തിലെ പക്ഷികള്.
  2. thekkey indiayilley pakshikkal by Grimmet, Inskipp n Nameer 2007
  3. നീലകണ്ഠന്, കേരളത്തിലെ പക്ഷികള്.
  4. Rasmussen, P. C. & J. Anderton 2005. The Birds of South Asia. The Ripley Guide. Vol 1 & 2. Lynx Edicions & Smithsonian Institution.
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -