ഗാന്ധര്‍വവിവാഹം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈന്ദവശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന അഷ്ടവിധ വിവാഹങ്ങളില്‍ പെടുന്ന ഒരുതരം വിവാഹമാണ് ഗാന്ധര്‍വവിവാഹം. അനുരാഗബദ്ധരായ കമിതാക്കള്‍ മാതാപിതാക്കന്മാരെയോ ബന്ധുമിത്രാദികളെയോ അറിയിക്കാതെ പുരോഹിതന്റെ അസാന്നിധ്യത്തില്‍ അഗ്നിസാക്ഷിയാക്കി ഗാന്ധര്‍വവിധിപ്രകാരം വിവാഹിതരാകുന്നു. മഹാഭാരതത്തിലും കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലും ദുഷ്യന്തന് ശകുന്തളയെ ഗാന്ധര്‍വവിവാഹം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു.