ഓഡിറ്റിങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തീര്‍ത്തും സ്വതന്ത്രനും യോഗ്യനുമായ ഒരു വ്യക്തി ഒരു സ്ഥാപനത്തിന്റെയോ സംഗതിയുടേയോ പ്രത്യക്ഷാവസ്ഥ ആസൂത്രിതമായി ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്ത ചില തെളിവുകളുടെ അടിസ്ഥാനത്തിലൂടെ വ്യക്തമാക്കപ്പെട്ട ഒരു കൂട്ടം പ്രമാണങ്ങളോട് എത്രമാത്രം അനുരൂപമാക്കപ്പെട്ടിട്ടുണ്ട് എന്ന് നിര്‍ണ്ണയിക്കുകയും, അതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥിതമായ ഒരു പ്രക്രിയാണ് ഓഡിറ്റിങ്ങ്.
ഉള്ളടക്കം |
[തിരുത്തുക] വിവിധ തരം ഓഡിറ്റുകള്‍
- ധനകാര്യ ഓഡിറ്റ്
- ഓപ്പറേഷണല്‍ ഓഡിറ്റ്
- സിസ്റ്റം ഓഡിറ്റ്
- ഗുണമേന്മ ഓഡിറ്റ്
[തിരുത്തുക] ധനകാര്യ ഓഡിറ്റ്
- സ്റ്റാറ്റുറ്ററി ഓഡിറ്റര്‍മാരും ഇന്റേണല്‍ ഓഡിറ്റര്‍മാരും
ഒരു സ്ഥാപനത്തിലെ അഭ്യന്തര ഓഡിറ്റര്‍മാരാണ് ഇന്റേണല്‍ ഓഡിറ്റര്‍മാര്‍.ഇവര്‍ ആ സ്ഥാപനത്തിലെ തന്നെ ജോലിക്കാരോ സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന ഓഡിറ്റ് പ്രൊഫഷണല്‍സോ ആകാം.സ്ഥാപനത്തിലെ അഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയും സ്ഥാപനത്തിന്റെ അഭ്യന്തര ചട്ടങ്ങളുമായി താരതമ്യപ്പെടുത്തി വ്യതിയാനങ്ങള്‍ മാനേജ്മെന്റ്റിനു റിപ്പോര്‍ട്ടു ചെയ്യുകയുമാണ് ഇവരുടെ പ്രധാന കര്‍ത്തവ്യം.
[തിരുത്തുക] ഭാരതത്തില്‍
ഭാരതത്തില്‍ ധനകാര്യ ഓഡിറ്റ് ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാരില്‍ നിക്ഷിപ്തമാണ്.ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് നിയമം, കമ്പനി നിയമം എന്നിവ പ്രകാരം സ്റ്റാറ്റുറ്ററി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാനുള്ള അധികാരം ഇവര്‍ക്കു മാത്രമാണ്.നാല്പതു ലക്ഷത്തിനുമുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി ഓഡിറ്റ് നടത്തേണ്ടതും ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാരാണ്.
[തിരുത്തുക] ഓഡിറ്റ് റിപ്പോട്ട്
ഓഡിറ്റിങ്ങിനു ശേഷം സ്ഥാപന നേതൃത്വത്തിനോ സ്ഥാപനമേധാവിക്കോ സര്‍ക്കാരിനോ സമര്‍പ്പിക്കുന്ന റിപ്പോട്ടാണ് ഓഡിറ്റ് റിപ്പോര്‍ട്ട്.ഓഡിറ്റിങ്ങില്‍ സ്ഥാപന സംവിധാനത്തില്‍ ദൃശ്യമായ ദഔര്‍ബല്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.