ഓട്ടോകാഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓട്ടോകാഡ് | |
ഓട്ടോകാഡ് ദ്വിമാന ചിത്രം |
|
ഡെവലപ്പര്‍: | ഓട്ടോഡെസ്ക് |
---|---|
വിഭാഗം: | കാഡ് |
വെബ്ബ്സൈറ്റ്: | autodesk.com/autocad |
കാഡ് | |
ഓട്ടോകാഡ് ത്രിമാന ചിത്രം |
ദ്വിമാന, ത്രിമാന ചിത്രങ്ങള്‍ വരക്കുന്നതിനും,ഡ്രാഫ്റ്റിംഗിനും വേണ്ടി ഓട്ടോഡെസ്ക് എന്ന സോഫ്റ്റ്‌വെയര്‍ കമ്പനി 1982-ല്‍ ആദ്യമായി വികസിപ്പിച്ചെടുത്ത കാഡ് സോഫ്റ്റ്‌വെയര്‍ അപ്ലിക്കേഷന്‍ ആണ് ഓട്ടോകാഡ്. പേര്‍സണല്‍ കമ്പ്യൂട്ടറുകള്‍ക്കായും ഐ.ബി.എം. പി.സി.കള്‍ക്കായും വികസിപ്പിച്ചെടുത്ത ആദ്യത്തെ കാഡ് സോഫ്റ്റ്‌വെയറുകളില്‍ ഒന്നാണ് ഇത്.
ഉള്ളടക്കം |
[തിരുത്തുക] ഓട്ടോകാഡ് 2008
ഓട്ടോകാഡിന്റെ പുതിയ പതിപ്പായ ഓട്ടോകാഡ്2008, മാര്‍ച്ച് 2007 ല്‍ പുറത്തിറങ്ങിയിട്ടുണ്ട്[1]. സാങ്കേതിക വരകള്‍ വര്‍ദ്ധിച്ച വേഗതയോടും സൂക്ഷ്മതയോടും കൂടി നിര്‍വഹിക്കാനാവശ്യമായ കൂട്ടിചേര്‍ക്കലുകള്‍ ഈ പതിപ്പില്‍ ഉള്ളതിനാല്‍ സമയം ലാഭിക്കാം എന്നതാണ് പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 'ഓട്ടോകാഡ്2008' ന്റെ പരീക്ഷണ പതിപ്പ് സൌജന്യമായി അമേരിക്കയിലും കാനഡയിലും ഉള്ളവര്‍ക്കു മാത്രമായി, ലഭ്യമാണ്[2].
[തിരുത്തുക] അനുബന്ധ ഉപകരണങ്ങള്‍
ദ്വിമാന, ത്രിമാന ചിത്രങ്ങള്‍ വരച്ചതിനു ശേഷം കളര്‍ ലേസര്‍ പ്രിന്റര്‍ , കളര്‍ പ്ലോട്ടര്‍ എന്നിവ ഉപയോഗിച്ച് കടലാസിലേക്കു പകര്‍ത്തുന്നു.
A3/A4 കളര്‍ ലേസര്‍ പ്രിന്റര്‍ |
A0(1189X841mm)സ്കാനറും പ്രിന്ററും |
A0(1189X841mm)കളര്‍ പ്ലോട്ടര്‍ |