See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
എട്ടും പൊടിയും - വിക്കിപീഡിയ

എട്ടും പൊടിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ നിലനില്‍ക്കുന്ന കക്ക ഉപയോഗിച്ചുള്ള ഒരു കളിയാണ് എട്ടും പൊടിയും. കവടി ഉപയോഗിച്ചും കളിക്കുന്നതിനാല്‍ മദ്ധ്യകേരളത്തില്‍ ചിലയിടങ്ങളില്‍ കവടികളി എന്നും ഇതിനെ പറയുന്നു. കുറഞ്ഞത്‌ രണ്ടുപേര്‍ക്കും പരമാവധി നാലു പേര്‍ക്കും ഈ കളിയില്‍ പങ്കെടുക്കാം. നാലു പേര്‍ കളിക്കുമ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന രണ്ടു സംഘമായോ നാലു പേരും വെവ്വേറെയായോ കളിക്കാന്‍ സാധിക്കും. കക്ക എറിയുന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് കായികാദ്ധ്വാനം ആവശ്യമില്ലാത്ത കളിയാണിത്.

ഉള്ളടക്കം

[തിരുത്തുക] കളിക്കളം

7x7 കളവും അതിലെ കരുവിന്റെ സഞ്ചാരപാതയും
7x7 കളവും അതിലെ കരുവിന്റെ സഞ്ചാരപാതയും

നെടുകയും കുറുകയും വരച്ച എട്ട് വരകളാ‍ല്‍ തയ്യാറാക്കുന്ന സുമാര്‍ ഒന്നേകാല്‍ അടി വശമുള്ള ഒരു 7x7 സമചതുരമാണ് ഇതിനുവേണ്ടത്. ചിലപ്പോള്‍ 5x5 സമചതുരമുള്ള കളത്തിലും കളിക്കാറുണ്ട്. വശങളുടെ മദ്ധ്യഭാഗത്തും കളത്തിന്റെ നടുക്കും ഉള്ള കളങ്ങളില്‍ “ X " ചിഹ്നം കൊണ്ട് അടയാളപ്പെടുത്തുന്നു. ഇതിനെ ചോല അല്ലെങ്കില്‍ അമ്പലം എന്നാണ് വിളിക്കുന്നത്.

[തിരുത്തുക] കരുക്കള്‍

ഒരാള്‍ക്ക് നാലുകരുക്കള്‍ വീതം ഉപയോഗിക്കാം. വളപ്പൊട്ടുകള്‍, പയറുമണികള്‍, മഞ്ചാടിക്കുരു, ഈര്‍ക്കില്‍ കഷണങ്ങള്‍, ചെറിയ കല്ലുകള്‍ എന്നിവയാണ് സാധാരണയായി കരുക്കളായി ഉപയോഗിക്കുന്നത്. കക്ക, കരുക്കളായി ഉപയോഗിക്കാറില്ല. വെള്ളാരങ്കല്ല് കരുവായി ഉപയോഗിച്ചാല്‍ വാഴില്ല എന്ന രസകരമായ ഒരു വിശ്വാസവും നിലവിലുണ്ട്.

[തിരുത്തുക] കക്ക

നാലു കക്കകളാണ് കളിക്കുപയോഗിക്കുന്നത്. ഇത് പകിട കളിയില്‍ പകിട ഉപയോഗിക്കുന്നതു പോലെ എണ്ണം വീഴ്ത്താന്‍ ഉപയോഗിക്കുന്നു. കക്ക ഉള്ളം കയ്യില്‍ വച്ച് പ്രത്യേക താളത്തില്‍ കുലുക്കി എറിയുന്നു. പുഴകക്കയാണ് സാധാരണ ഉപയോഗിക്കുന്നത്.പൊടി(ഒന്ന്),രണ്ട്,മൂന്ന്,നാല്,എട്ട് എന്നിവായണ് കക്കകള്‍ കൊണ്ട് വീഴ്ത്താവുന്ന എണ്ണങ്ങള്‍.ഇതില്‍ നാലും എട്ടും വീണാല്‍ കളിക്കാരന് വീണ്ടും കളിക്കാന്‍ അവകാശമുണ്ട്.

കമിഴ്ന്ന് കിടക്കുന്ന
കക്കകളുടെ എണ്ണം
മലര്‍ന്ന് കിടക്കുന്ന
കക്കകളുടെ എണ്ണം
കളിക്കാരന്‌
ലഭിക്കുന്ന എണ്ണം
മറ്റു പേരുകള്‍
3 1 1 പൊടി, തുള്ളി
2 2 2 രണ്ട്
1 3 3 മുക്ക
0 4 4 നാല്‌
4 0 8 എട്ട്

[തിരുത്തുക] കളിരീതി

ഒരു കളിക്കാരന്റെ നാലു കരുക്കളും മദ്ധ്യഭാഗത്തെ അമ്പലത്തിലെത്തിക്കുക എന്നതാണ്‌ ഈ കളിയുടെ ആത്യന്തികലക്ഷ്യം.ഒരു കരു അമ്പലത്തിലെത്തിയാല്‍ ആ കരു 'പഴുത്ത'തായി കണക്കാക്കുന്നു.പൊടി വീണാല്‍ ഒരു കരു കളത്തിലിരക്കാവുന്നാതാണ്. ചിലയിടങ്ങളില്‍ നാല്‌, എട്ട് എന്നിവ വീണാലാണ്‌ കരു കളത്തിലിറക്കാനുള്ള അനുവാദമുള്ളത്. നാലു വീണാല്‍ ഒരു കരുവും എട്ട് വീണാല്‍ രണ്ടു കരുവും കളത്തിലിറക്കാവുന്നതാണ്‌.ഒരു കളിക്കാരന്‍ തന്റെ എല്ലാ കരുക്കളും പൊടിയിട്ടു കളത്തില്‍ കയറ്റുന്നതോടെ അയാള്‍ക്ക് മറ്റു കളിക്കാരുടെ കരുക്കളെ വെട്ടി പുറത്താക്കാനുള്ള അധികാരം ലഭിക്കുന്നതാണ്. ചോലയിലും അമ്പലത്തിലും ഇരിക്കുന്ന കരുക്കളെ വെട്ടാന്‍ പാടുള്ളതല്ല.ഒരു കളിക്കാരന്റെ എല്ലാ കരുക്കളും പഴുക്കുന്നതോടെ അയാള്‍ വിജയിയാവുന്നു.

[തിരുത്തുക] ചൊല്ലുകള്‍

  • ഒറ്റക്കരു ചിറ്റക്കരു - അവസാനം ഒരു കരു മാത്രം പഴുക്കാതെ ഇരിക്കുന്ന അവസ്ഥയില്‍ ഏത് എണ്ണം വീണാലും ആ കരു തന്നെ നീക്കേണ്ടുന്ന അവസ്ഥ സംജാതമാകുന്നു. വെട്ട് കിട്ടാന്‍ സാധ്യതയുള്ള ഇടങ്ങളിലും മറ്റും ഇങ്ങനെ ഈ കരു വക്കേണ്ടിവരുന്നതിനാല്‍ ഈ അവസരത്തില്‍ ഉപയോഗിക്കുന്ന ചൊല്ലാണിത്.
  • നടുക്കല്‍ ചാട്ടം - പൊടി വീണാല്‍ മാത്രം പഴുക്കുന്ന അവസ്ഥയില്‍ ഒരു കരു ഇരിക്കുന്നതിനെ നടുക്കല്‍ ചാടുക എന്നു പറയുന്നു.നടുക്കല്‍ ചാടിയ കരുവിന്‍ വെട്ടു കിട്ടാനുള്ള സാധ്യത കൂടുതലാണ്‍.നടുക്കല്‍ ചാടിയത് ഒറ്റ കരുവാണെങ്കില്‍ പൊടിയല്ലാതെ വീഴുന്ന എണ്ണങ്ങള്‍ പാഴായി പോകുകയും ചെയ്യും.


ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -