നക്ഷത്രരാശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാത്രിയില്‍ ആകാശത്തുകാണുന്ന നക്ഷത്രങ്ങളെ സാങ്കല്‍പ്പിക രേഖകള്‍ കൊണ്ട് ബന്ധിച്ച് പ്രത്യേകം രൂപങ്ങള്‍ ആരോപിക്കുന്നു. ഇത്തരം രൂപങ്ങളെ ആണ് നക്ഷത്ര രാശികള്‍ (Constellation) എന്നു പറയുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്ന ആറായിരത്തോളം നക്ഷത്രങ്ങളെ ആണ് ഇതിനായി ഉപയോഗിക്കുന്നത്(ദൂരദര്‍ശിനി ഉപയോഗിക്കുകയാണെങ്കില്‍ കാണാന്‍ കഴിയുന്ന നക്ഷത്രങ്ങളുടെ എണ്ണം ലക്ഷക്കണക്കിനാകും).

ക്രിസ്തുവിനു മുമ്പ് 1100 മുതലെങ്കിലും ഭാരതത്തില്‍നക്ഷത്രങ്ങളേയും നക്ഷത്രക്കൂട്ടങ്ങളേയും തിരിച്ചറിയാന്‍ പേരിട്ടു തുടങ്ങിയിരുന്നു. ഗ്രീക്കുകാരും നക്ഷത്ര രാശികളെ തിരിച്ചറിയാന്‍ ഒട്ടും പുറകിലായിരുന്നില്ല. ഭൂമിയെ ആകാശഗോളങ്ങള്‍ ഭ്രമണം ചെയ്യുന്നു എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് നക്ഷത്രരാശികള്‍ പിറന്നത്. അതായത് സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, മറ്റു ഗ്രഹങ്ങളുമെല്ലാം ഒരു സാങ്കല്‍പ്പിക ഗോളത്തിന്റെ ഉപരി തലത്തിലൂടെ ഭൂമിയെ ചുറ്റി കറങ്ങുന്നു എന്നായിരുന്നു അന്നത്തെ വിശ്വാസം, ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ അങ്ങിനെ ആണല്ലോ തോന്നുന്നത്. ഈ സാങ്കല്‍പ്പിക ഗോളത്തെ ഖഗോളം(Celestial sphere) എന്നു വിളിക്കുന്നു. 1930-ല്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ ഈ ഖഗോളത്തെ 88 ഭാഗമായി തിരിച്ചു അതിനു ഓരോ പേരും ഇട്ടു. ഇതാണ്‌ ഇന്നത്തെ ഔദ്യോഗിക നക്ഷത്രരാശികള്‍. ആകാശത്തു നഗ്ന നേത്രങ്ങള്‍ കൊണ്ടു കാണാന്‍ കഴിയുന്ന നക്ഷത്രങ്ങള്‍ ഏകദേശം പൂര്‍ണ്ണമായി തന്നെ നക്ഷത്രരാശികളില്‍ പെടുത്തിയിരിക്കുന്നു. ഇന്നു നക്ഷത്രരാശി എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ഈ 88 നക്ഷത്രരാശികളില്‍ ഒന്നിനെയാണ്‌.

ഈ വിഭജനം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ പൂര്‍ത്തിയായിരുന്നുവെങ്കിലും അവയില്‍ മിക്കതിനും തത്തുല്യമായ മലയാളം പേരുകള്‍ കൊടുത്തിരുന്നില്ല. ശാസ്ത്ര സാഹിത്യ പരിഷത്തിലെ ചില പ്രവര്‍ത്തകരാണ്‌ ആ വഴിക്കുള്ള കുറച്ച്‌ പരിശ്രമം എങ്കിലും നടത്തിയത്‌. കുറച്ച്‌ എണ്ണത്തിന്‌ ശ്രീ.പി. കെ. കോരു എന്നയാള്‍ സംസ്കൃതം പേരുകള്‍‍ നല്‍കുകയുണ്ടായി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായ ശ്രീ. ആര്‍. രാമചന്ദ്രനും കുറച്ച്‌ എണ്ണത്തിന് മലയാളം പേരുകള്‍ നല്‍കുകയുണ്ടായി.


[തിരുത്തുക] 88 നക്ഷത്രരാശികളുടെ പേര്‌

  1. മിരാള്‍ (Andromeda)
  2. ശലഭശുണ്ഡം (Antlia)
  3. സ്വര്‍ഗപതംഗം (Apus)
  4. കുംഭം (Aquarius)
  5. ഗരുഡന്‍ (Aquila)
  6. പീഢം (Ara)
  7. മേടം (Aries)
  8. പ്രാജിത (Auriga)
  9. അവ്വപുരുഷന്‍ (Boötes)
  10. വാസി (Caelum)
  11. കരഭം (Camelopardalis)
  12. കര്‍ക്കടകം (Cancer)
  13. വിശ്വകദ്രു (Canes Venatici)
  14. ബൃഹച്ഛ്വാനം (Canis Major)
  15. ലഘുലുബ്ധകന്‍ (Canis Minor)
  16. മകരം (Capricornus)
  17. ഓരായം (Carina)
  18. കാശ്യപി (Cassiopeia)
  19. മഹിഷാസുരന്‍ (Centaurus)
  20. കൈകവസ് (Cepheus)
  21. കേതവസ് (Cetus )
  22. വേദാരം (Chamaeleon)
  23. ചുരുളന്‍ (Circinus)
  24. കപോതം (Columba)
  25. സീതാവേണി (Coma Berenices)
  26. ദക്ഷിണമകുടം (Corona Austrin)
  27. കിരീടമണ്ഡലം (Corona Borealis)
  28. അത്തക്കാക്ക (Corvus)
  29. ചഷകം (Crater)
  30. തൃശങ്കു (Crux)
  31. ജായര (Cygnus)
  32. അവിട്ടം (Delphinus)
  33. സ്രാവ് (Dorado)
  34. വ്യാളം (Draco)
  35. അശ്വമുഖം (Equuleus)
  36. യമുന (Eridanus)
  37. അഗ്നികുണ്ഡം (Fornax)
  38. മിഥുനം (Gemini)
  39. ബകം (Grus)
  40. ജാസി (Hercules)(അഭിജിത്ത് രാശി എന്നുമറിയപ്പെടുന്നു)
  41. ഘടികാരം (Horologium)
  42. ആയില്യന്‍ (Hydra)
  43. ജലസര്‍പ്പം (Hydrus)
  44. സിന്ധു (Indus)
  45. ഗൌളി (Lacerta)
  46. ചിങ്ങം (Leo)
  47. ചെറു ചിങ്ങം (Leo Minor)
  48. മുയല്‍ (Lepus)
  49. തുലാം (Libra)
  50. വൃകം (Lupus)
  51. കാട്ടുപൂച്ച (Lynx)
  52. അയംഗിതി (Lyra )
  53. മേശ (Mensa)
  54. സൂക്ഷ്മദര്‍ശിനി (Microscopium)
  55. ഏകശൃംഗാശ്വം (Monoceros)
  56. മഷികം (Musca)
  57. സമാന്തരികം (Norma)
  58. വൃത്താഷ്ടകം (Octans)
  59. സര്‍പ്പധരന്‍ (Ophiuchus)
  60. ശബരന്‍ (Orion)
  61. മയില്‍ (Pavo)
  62. ഭാദ്രപദം (Pegasus)
  63. വരാസവസ് (Perseus)
  64. അറബിപക്ഷി (Phoenix)
  65. ചിത്രലേഖ (Picto)
  66. മീനം (Pisces)
  67. ദക്ഷിണമീനം (Piscis Austrinus)
  68. അമരം (Puppis)
  69. കോമ്പസ് (Pyxis)
  70. വല (Reticulum)
  71. ശരം (Sagitta)
  72. ധനു (Sagittarius)
  73. വൃശ്ചികം (Scorpius)
  74. ശില്പി (Sculptor)
  75. പരിച (Scutum)
  76. സര്‍പ്പമണ്ഡലം (Serpens)
  77. സെക്സ്റ്റന്റ് (Sextans)
  78. ഇടവം (Taurus)
  79. കുഴല്‍ത്തലയന്‍ (Telescopium)
  80. ത്രിഭുജം (Triangulum)
  81. ദക്ഷിണത്രിഭുജം (Triangulum Australe)
  82. സാരംഗം (Tucana)
  83. സപ്തര്‍ഷിമണ്ഡലം (Ursa Major)
  84. ലഘുബാലു (Ursa Minor)
  85. കപ്പല്‍‌പായ (Vela)
  86. കന്നി (Virgo)
  87. പതംഗമത്സ്യം (Volans)
  88. ജംബുകന്‍ (Vulpecula)


ആശയവിനിമയം