മന്‍മോഹന്‍ സിംഗ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോ. മന്‍‌‌മോഹന്‍ സിംഗ്
ഡോ. മന്‍‌‌മോഹന്‍ സിംഗ്
ഡോ. മന്‍‌‌മോഹന്‍ സിംഗ്
പ്രധാനമന്ത്രി ആയത് മെയ് 23, 2004
ജനന തീയതി സെപ്റ്റംബര്‍ 26, 1932
ജന്മസ്ഥലം ഗാ, പഞ്ചാബ് പ്രവിശ്യ, പാകിസ്ഥാന്‍
രാഷ്ട്രീയ കക്ഷി കോണ്‍ഗ്രസ്(ഐ)
തൊഴില്‍ വൈദഗ്ദ്ധ്യം സാമ്പത്തിക ശാസ്ത്രജ്ഞന്‍
14-‌ാ‍മത്തെ പ്രധാനമന്ത്രി


ഡോ. മന്‍മോഹന്‍ സിംഗ്‌ - ഇന്ത്യയുടെ പതിനാലാമത്‌ പ്രധാനമന്ത്രിയും രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌. ഇന്ത്യാ വിഭജനത്തിനു മുന്‍പ്‌ ഇപ്പോഴത്തെ പാക്കിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഗായില്‍ 1932 സെപ്റ്റംബര്‍ 26ന്‌ ജനിച്ചു.

സാമ്പത്തിക ശാസ്ത്രം ഇഷ്ടമേഖലയാക്കിയ മന്‍മോഹന്‍ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌. ഒടുവില്‍ 2004 മേയ്‌ 22ന്‌ ഒരു നിയോഗം പോലെ ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തി. സിഖ്‌മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയുമാണ്‌ ഇദ്ദേഹം.

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ സാമ്പത്തിക വിദഗ്ദ്ധനായാണ്‌ മന്‍മോഹനെ വിലയിരുത്തേണ്ടത്‌. പഞ്ചാബ്‌ സര്‍വ്വകലാശാല, കേംബ്രിജ്‌ സര്‍വ്വകലാശാല, ഓക്സ്‌ഫഡ്‌ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പഠിച്ചാണ്‌ ഡോ. സിംഗ്‌ സാമ്പത്തിക ശാസ്ത്രത്തില്‍ അവഗാഹം നേടിയത്‌. റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ എന്നനിലയില്‍ ദേശീയതലത്തിലും രാജ്യാന്തര നാണയ നിധി(ഐ.എം.എഫ്‌.) അംഗമെന്നനിലയില്‍ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ്‌ രാഷ്ട്രീയത്തിലെത്തുന്നത്‌.

മന്‍മോഹന്റെ കഴിവുകള്‍ മനസിലാക്കിയ നരസിംഹ റാവു തന്റെ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയാക്കി. ധനമന്ത്രി പദത്തിലിരിക്കുമ്പോള്‍ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങള്‍ നടപ്പിലാക്കി. സോഷ്യലിസ്റ്റ്‌/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയില്‍ പടുത്തുയര്‍ത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിംഗിന്റെ ആദ്യത്തെ പരിഷ്കാരം. തുടക്കത്തില്‍ ഒട്ടേറെ എതിര്‍പ്പുകള്‍ വിളിച്ചുവരുത്തിയെങ്കിലും പിന്നീട്‌ മറ്റു പല രാഷ്ട്രീയ സംഘടനകളും ഭരണതന്ത്രജ്ഞരും മന്‍മോഹന്‍ സിംഗിന്റെ പരിഷ്കാരങ്ങളെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതലത്തില്‍ അംഗീകരിച്ചു.

ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍

ജവഹര്‍ലാല്‍ നെഹ്‌റുഗുല്‍സാരിലാല്‍ നന്ദലാല്‍ ബഹാദൂര്‍ ശാസ്ത്രിഇന്ദിരാ ഗാന്ധിമൊറാര്‍ജി ദേശായിചരണ്‍ സിംഗ്രാജീവ് ഗാന്ധിവി പി സിംഗ്ചന്ദ്രശേഖര്‍പി വി നരസിംഹ റാവുഎ ബി വാജ്‌പേയിഎച്ച് ഡി ദേവഗൌഡഐ കെ ഗുജ്റാള്‍മന്‍മോഹന്‍ സിംഗ്

ആശയവിനിമയം