വിക്കിപീഡിയ:കാര്യനിര്‍വാഹകര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയരുടെ ഇടയില്‍ ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്ന വിക്കിസമൂഹം തിരഞ്ഞെടുത്തിട്ടുള്ള ഒരു കൂട്ടം ഉപയോക്താക്കളെ കാര്യനിര്‍വാഹകര്‍ എന്നു വിളിക്കുന്നു. അവര്‍ വിക്കിപീഡിയയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നവരുമാകണം. അവര്‍ക്ക് താളുകള്‍ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കിപീഡിയയില്‍ വിലക്കാനും അത്തരം കാര്യങ്ങള്‍ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും. സാധാരണ കാര്യനിര്‍വാഹകര്‍ക്കുള്ള സൗകര്യങ്ങള്‍ അനിശ്ചിതകാലത്തേക്കാണ് നല്‍കാറ്. കാര്യനിര്‍വാഹകര്‍ ചെയ്യുന്ന കാര്യങ്ങള്‍ വളരെ മോശപ്പെട്ടതെങ്കില്‍ മാത്രമേ അവരെ നീക്കം ചെയ്യാറുള്ളു.
കാര്യനിര്‍വാകര്‍ പക്ഷരഹിതരും, എല്ലാ ഉപയോക്താക്കളേയും ഒരു പോലെ കാണുന്നവരുമാകണം.
ഉള്ളടക്കം |
കാര്യമെന്താണെന്നു പറഞ്ഞാല്‍
വിക്കിസോഫ്റ്റ്‌വെയര്‍ അപൂര്‍വ്വം ചില സുപ്രധാന കര്‍ത്തവ്യങ്ങള്‍ സൂക്ഷിച്ചുപയോഗിക്കാന്‍ തക്കവണ്ണം നിര്‍മ്മിച്ചിട്ടുള്ളതാണ്. കാര്യനിര്‍വാകര്‍ക്ക് അവ ചിലപ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കും.
സംരക്ഷിത താളുകള്‍
- പ്രധാന താളോ അതുപോലുള്ള മറ്റുസംരക്ഷിത താളുകളോ തിരുത്തുവാന്‍ അവര്‍ക്കു സാധിക്കും. പ്രധാന താള്‍ തുടര്‍ച്ചയായി നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകാറുണ്ട് എന്നതു തന്നെ കാരണം.
- താളുകള്‍ സംരക്ഷിക്കാനും അതു മാറ്റാനും സാധിക്കും. അപൂര്‍വ്വം താളുകള്‍ അവയുടെ പ്രാധാന്യമനുസരിച്ച് മൊത്തത്തോടെ സംരക്ഷിക്കാനോ ഭാഗികമായി സംരക്ഷിക്കാനോ, അത്തരം സംരക്ഷണങ്ങള്‍ കാലാനുസൃതമായി മാറ്റാനോ കഴിയും.
താളുകള്‍ മായ്ച്ചുകളയാനും, മായ്ച്ചുകളഞ്ഞവ തിരിച്ചു കൊണ്ടുവരാനും
താളുകള്‍, ചിത്രങ്ങളടക്കം മായ്ച്ചുകളയാന്‍ (അവയുടെ പഴയരൂപങ്ങള്‍) ഉള്‍പ്പടെ മായ്ച്ചുകളയാന്‍ അവര്‍ക്കു സാധിക്കും. ചില മായ്ച്ചുകളയലുകള്‍ തികച്ചും സാങ്കേതികമായിരിക്കും. താളുകളുടെ തലക്കെട്ടുകള്‍ മാറ്റാനുള്ള സൗകര്യത്തിനു വേണ്ടിയോ മറ്റോ.
- മായ്ച്ചുകളഞ്ഞ താളുകളുടെ ഉള്ളടക്കം കാണാനും ആവശ്യമെങ്കില്‍ അവയെ തിരിച്ചു വിക്കിപീഡിയയില്‍ ചേര്‍ക്കാനും കഴിയും.
തടയല്‍, തടഞ്ഞുവെച്ചവരെ അനുവദിപ്പിക്കല്‍
- ഐ.പി. വിലാസങ്ങളോ, അവയുടെ റേഞ്ചോ, വിക്കിപീഡിയയിലെ ഉപയോക്താക്കളെ തന്നെയോ കുറച്ചുകാലത്തേക്കോ, എക്കാലത്തേക്കും തന്നെയോ വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തടയാന്‍ സാധിക്കും
- ഇത്തരം തടയലുകളൊക്കെയും നീക്കം ചെയ്യാനും സാധിക്കും.
പൂര്‍വ്വപ്രാപനം
ഒരു മോശപ്പെട്ട തിരുത്തലിനെ ആര്‍ക്കുവേണമെങ്കിലും അതിന്റെ പഴയ അവസ്ഥയിലേക്കു തിരിച്ചുവെയ്ക്കാന്‍ സാധിക്കും. കാര്യനിര്‍വാഹകരെ അത്തരം ജോലികള്‍ അല്പം കൂടി എളുപ്പത്തില്‍ (ഒരു ലിങ്കു ഞെക്കുന്നതിലൂടെ) ചെയ്യാന്‍ വിക്കി സോഫ്റ്റ്‌വെയര്‍ അനുവദിക്കുന്നു.
കാര്യനിര്‍വാഹകരുടെ തെരഞ്ഞെടുപ്പ്
കാര്യനിര്‍വ്വാഹകരുടെ തിരഞ്ഞെടുപ്പ് സമവായത്തിലൂടെയാണ് സാധിക്കുന്നത്. അതിനായി തിരഞ്ഞെടുപ്പ് താള്‍ കാണുക.
സിസോപ് പദവിക്കുള്ള നാമനിര്‍ദ്ദേശത്തിനു വേണ്ട കുറഞ്ഞ യോഗ്യതകള്‍
സിസോപ് പദവിക്ക് അത്യാവശ്യം വേണ്ട മാനദണ്ഡങ്ങള്‍ താഴെപ്പറയുന്നവ ആണ്.
- മലയാളം വിക്കിപീഡിയയില്‍ വിക്കിയില്‍ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
- മലയാളം വിക്കിപീഡിയയില്‍ കുറഞ്ഞത് 1500 തിരുത്തലുകള്‍ എങ്കിലും നടത്തിയിരിക്കണം.
- ആകെ തിരുത്തലുകളില്‍ കുറഞ്ഞത് 1000 തിരുത്തലുകള്‍ എങ്കിലും ലേഖനങ്ങളില്‍ ആയിരിക്കണം.
- നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളില്‍ മലയാളം വിക്കിപീഡിയയില്‍ സജീവമായി എഡിറ്റുകള്‍ ചെയ്തിരിക്കണം. (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിര്‍ദ്ദേശം സമര്‍പ്പിക്കരുത്)
ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിര്‍ദ്ദേശത്തിനു വേണ്ട കുറഞ്ഞ യോഗ്യതകള്‍
ബ്യൂറോക്രാറ്റ് പദവിക്കുള്ള കുറഞ്ഞ യോഗ്യതകള്‍ താഴെപ്പറയുന്നവ ആണ്.
- മലയാളം വിക്കിപീഡിയയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
- ബ്യൂറോക്രാറ്റ് ആയി നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനു മുന്‍പ് കാര്യനിര്‍വാഹകന്‍ (Sysop) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയില്‍ 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
- മലയാളം വിക്കിപീഡിയയില്‍ കുറഞ്ഞത് 3000 തിരുത്തലുകള്‍ എങ്കിലും നടത്തിയിരിക്കണം.
- ആകെ തിരുത്തലുകളില്‍ കുറഞ്ഞത് 1500 തിരുത്തലുകള്‍ എങ്കിലും ലേഖനങ്ങളില്‍ ആയിരിക്കണം.
- നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളില്‍ മലയാളം വിക്കിപീഡിയയില്‍ സജീവമായി എഡിറ്റുകള്‍ ചെയ്തിരിക്കണം. (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിര്‍ദ്ദേശം സമര്‍പ്പിക്കരുത്).
മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള കാര്യനിര്‍വാഹകര്‍
- Bijee - ബ്യൂറോക്രാറ്റ്, സിസോപ് - 2005 ഡിസംബര്‍ 6 മുതല്‍ അഡ്മിനിസ്റ്റ്രേറ്ററാണ്.
- Deepugn - സിസോപ് - 2006 സെപ്റ്റംബര്‍ 22 മുതല്‍ അഡ്മിനിസ്റ്റ്രേറ്ററാണ്.
- Jigesh - സിസോപ് - 2007 മെയ് 31 മുതല്‍ അഡ്മിനിസ്റ്റ്രേറ്ററാണ്.
- Jyothis - സിസോപ് - 2007 സെപ്റ്റംബര്‍ 21 മുതല്‍ അഡ്മിനിസ്റ്റ്രേറ്ററാണ്.
- Peringz - സിസോപ് - 2006 ജനുവരി 9 മുതല്‍ അഡ്മിനിസ്റ്റ്രേറ്ററാണ്.
- Praveenp - ബ്യൂറോക്രാറ്റ്, സിസോപ് - 2007 നവംബര്‍ 7 മുതല്‍ ബ്യൂറോക്രാറ്റ്.
- Sadik Khalid - സിസോപ് - 2007 മെയ് 31 മുതല്‍ അഡ്മിനിസ്റ്റ്രേറ്ററാണ്.
- Simy Nazareth - സിസോപ് - 2007 ഓഗസ്റ്റ് 28 മുതല്‍ അഡ്മിനിസ്റ്റ്രേറ്ററാണ്.
- Tux the penguin - സിസോപ് - 2006 ഡിസംബര്‍ 18 മുതല്‍ അഡ്മിനിസ്റ്റ്രേറ്ററാണ്.
- Vssun - സിസോപ് - 2007 മെയ് 31 മുതല്‍ ബ്യൂറോക്രാറ്റ്.
- Jacob Jose - സിസോപ് മുതല്‍ അഡ്മിനിസ്റ്റ്രേറ്ററാണ്.
- Anoopan - സിസോപ് - 2008 മേയ് 6 മുതല്‍ അഡ്മിനിസ്റ്റ്രേറ്ററാണ്.
വിരമിച്ച കാര്യനിര്‍വ്വാഹകര്‍
- മന്‍ജിത് കൈനിക്കര - ബ്യൂറോക്രാറ്റ്, സിസോപ് - 2005 സെപ്റ്റംബര്‍ 4 - 2007 മേയ് 15, സമയക്കുറവു മൂലം സ്വയം വിരമിച്ചു.
- Challiyan - സിസോപ് - 2007 നവംബര്‍ 27 - 2008 ജനുവരി 5 സ്വയം വിരമിച്ചു.
- Vssun - ബ്യൂറോക്രാറ്റ് - 2008 മേയ് 10-ന് സ്വയം വിരമിച്ചു