ചെറിയ മീന്‍കൊത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
ചെറിയ മീന്‍‍കൊത്തി

പരിപാലന സ്ഥിതി

ഒട്ടും ആശങ്കാജനകമല്ല
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Aves
നിര: Coraciiformes
കുടുംബം: Alcedinidae
ജനുസ്സ്‌: Alcedo
വര്‍ഗ്ഗം: A. atthis
ശാസ്ത്രീയനാമം
Alcedo atthis
(Linnaeus, 1758)

യുറോപ്പ് ഏഷ്യ ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ കണ്ടുവരുന്ന ഒരു പക്ഷിയാണ്‌ ചെറിയ മീന്‍‌കൊത്തി അഥവാ നീലപൊന്മാന്‍. ഇംഗ്ലീഷ്: Common Kingfisher. ശാസ്ത്രീയനാമം: Alcedo atthis taprobana. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങള്‍ക്കു സമീപം എളുപ്പത്തില്‍ കണ്ടെത്താവുന്ന ഈ പക്ഷിയ്ക്ക് പൊന്മാന്‍ എന്നും പേരുണ്ട്.

[തിരുത്തുക] പ്രത്യേകതകള്‍

ഏതാണ്ട് 5-6 ഇഞ്ചു വലുപ്പം. ശരീരത്തിന്റെ മുകള്‍ഭാഗം നല്ല തിളങ്ങുന്ന നീല നിറം. അടിവശവും കണ്ണിനോടു ചേര്‍ന്നുള്ള ഒരു പട്ടയും തവിട്ടു നിറം. കണ്ണിനു പിന്നിലായി വെളുപ്പു നിറത്തിലുള്ള ഒരു പട്ടയും ഉണ്ടാവും. ജലാശയങ്ങള്‍ക്കു സമീപം ഇരുന്ന് കണ്ണില്‍പ്പെടുന്ന മീനുകളെയും മറ്റു ചെറു ജലജീവികളെയും പിടി കൂടി ഭക്ഷിക്കുന്നു.

നവംബര്‍ മുതല്‍ ജൂണ്‍ വരെയാണ്‌ ഈ പക്ഷികളുടെ പ്രജനനകാലം. ഒരു തവണ ഏഴു മുട്ടകള്‍ വരെ ഇടുന്നൂ. ജലാശയങ്ങളുടെ തീരത്ത് മണ്ണുതുരന്നുണ്ടാക്കുന്ന ഏകദേശം ഒരു മീറ്റര്‍ നീളമുള്ള പൊത്തുകളിലാണ് ഇവ മുട്ടയിടുക. മത്സ്യങ്ങള്‍, വാല്‍മാക്രികള്‍, ജലാശയത്തില്‍ കാണപ്പെടുന്ന കീടങ്ങളേയും പുഴുക്കളേയുമാണ് സാധാരണ ഭക്ഷിക്കുന്നത്.

നീലപൊന്മാന്‍
നീലപൊന്മാന്‍

[തിരുത്തുക] ഇതും കാണുക

ആശയവിനിമയം