ബോറിസ് യെല്‍ത്സിന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോറിസ് നിക്കൊളായേവിച്ച് യെത്സിന്‍ Борис Николаевич Ельцин |
|
![]() |
|
റഷ്യന്‍ ഫെഡറേഷന്റെ ആദ്യ പ്രസിഡന്റ്
|
|
In office 1991 ജൂലൈ 10 – 1999 ഡിസംബര്‍ 31 |
|
മുന്‍ഗാമി | (ആരുമില്ല. ആദ്യത്തെ പ്രസിഡന്റ്) |
---|---|
പിന്‍ഗാമി | വ്ലാദിമിര്‍ പുചിന്‍ |
|
|
ജനനം | 1931 ഫെബ്രുവരി 1 Butka, സ്വെര്‍ദ്ലോവ്സ്ക്, സോവിയറ്റ് യൂണിയന്‍ |
മരണം | ഏപ്രില്‍ 23 2007 (aged 76) മോസ്കോ, റഷ്യ |
Spouse | നയീന യെല്‍ത്സീന |
Signature | ![]() |
ബോറിസ് നിക്കൊളായേവിച്ച് യെത്സിന്‍ (യെല്‍സിന്‍) (റഷ്യനില്‍ :Бори́с Никола́евич Е́льцин (ഉച്ചാരണം: ബൊരീസ് നിക്കൊളായേവിച്ച് യെല്‍ച്ചിന്‍) (ജനനം: 1931 ഫെബ്രുവരി 1– മരണം 2007 ഏപ്രില്‍ 23)1991 മുതല്‍ 1999 സ്ഥാനമൊഴിയുന്നതുവരെ റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ആ രാജ്യത്തിന്റെ തന്നെയും പതനത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും, അതിനുശേഷം അധികാരത്തില്‍ വന്ന് നാടകീയമായ എട്ടു വര്‍ഷക്കാലത്തെ ഭരണത്തില്‍ വലിയ രാഷ്ടീയ പരിവര്‍ത്തനത്തിന് അടിസ്ഥാനമിടുകയും ചെയ്തതായാണ് അദ്ദേഹത്തിന്റെ സംഭാവന. ജനാധിപത്യ റഷ്യയുടെ ആദ്യത്തെ പ്രസിഡന്റ് എന്ന നിലയിലാണ് ബോറിസ് യെല്‍ത്സിനെ ചരിത്രം അറിയുന്നത്. സോവിയറ്റ് യൂണിയന്റെ അന്ത്യം കുറിച്ചത് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ഗ്ലാസ്ത്‌നോസ്തും പെരിസ്ത്രോയിക്കയുമായിരുന്നെങ്കില്‍ ആ ശവപ്പെട്ടിയിലെ അവസാനത്തെ ആണി യെല്‍ത്സിന്റേതായിരുന്നു. 1991 ആഗസ്തില്‍ അന്നത്തെ കെ.ജി.ബി മേധാവി സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ അട്ടിമറി ശ്രമം ചെറുക്കാന്‍ നിര്‍ത്തിയിട്ട ടാങ്കിനു മുകളില്‍ കയറി നിന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. ഒരു സോവിയറ്റ് നേതാവിന് കഴിയാത്ത ജനപിന്തുണ അന്ന അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍ റഷ്യന്‍ സാമ്പത്തിക വ്യവസ്ഥ സ്വകാര്യവത്‌കരണത്തിനു തുറന്നിട്ടുകൊടുത്തപ്പോള്‍ ലക്ഷക്കണക്കിന് സാധാരണക്കാര്‍ ദരിദ്രരായിത്തീര്‍ന്നു. ഒരേ സമയം ജനനായകനും മദ്യപാനിയായ പ്രതിനായകനുമായി അദ്ദേഹം അറിയപ്പെട്ടു. [1] യുവനേതൃനിരയിലെ പലരെയും പ്രധാനമന്ത്രി പദത്തിലേക്കുയര്‍ത്തി പരീക്ഷിച്ച ശേഷമാണ് 1999ല്‍ വ്ളാഡിമിര്‍ പുടിനെ അധികാരമേല്‍പ്പിച്ചു യെല്‍സിന്‍ പടിയിറങ്ങിയത്. യെല്‍സിന്‍ ബാക്കിവച്ച ശുഭപ്രതീക്ഷകളില്‍ ഇനി അധികം ബാക്കിയില്ലെന്ന പുടിന്‍ വിമര്‍ശകരുടെ ആരോപണം ശക്തമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ മരണം. 2007 ഏപ്രില്‍ 23 ന് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടഞ്ഞു. [2]
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാലം
റഷ്യയിലെ ഉറാല്‍ മലകള്‍ക്കടുത്തുള്ള താലിത്സ്കി ജില്ലയിലെ സ്വെര്‍ദ്ലോവ്സ്ക് എന്ന പ്രവിശ്യയിലെ ബുട്കാ എന്ന ഗ്രാമത്തിലാണ് ബോറിസിന്റെ ജനനം. 1931 ഫെബ്രുവരി ഒന്നിന്‍ പിതാവ് നിക്കൊളായി യെല്‍സിനും മാതാവ് ക്ലാവ്ഡിയ വാസിലിയേവ്നക്കും മകനായി കുഞ്ഞ് ബോറിസ് ജനിച്ചു. പിതാവ് 1934 ല് സോവിയറ്റ് ബഹിഷ്കരണ സമരങ്ങളില്‍ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ടു. അമ്മ ഒരു തയ്യല്‍ കടയില്‍ തുന്നല്‍ക്കാരിയായിരുന്നു. അച്ഛന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ജയ്യില്‍ മോചിതനായെങ്കിലും കാഅര്യമായ ജ്ഒലിയൊന്നും ലഭിച്ചില്ല. പിന്നിട് അദ്ദേഹം ദിവസക്കൂലിക്ക് പണിയെടുക്കുകയായിരുന്നു.
അദ്ദേഹം പുഷ്കിന്‍ ഹൈസ്കൂള്‍, ഉറാല്‍ പോളിടെക്നിക് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അദ്ദേഹം നിര്‍മ്മാണ മേഖലയിലാണ് ബിരുദം എടുത്തത്. അദ്ദേഹത്തിന്റെ ബിരുദ-സൈദ്ധാന്തിക പ്രവര്‍ത്തനം ടെലിവിഷന്‍ ടവര്‍ എന്ന വിഷയമായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് അന്നത്തെ ചെമ്പടയുടെ സൈന്യശേഖരത്തില്‍ ഒളിച്ചുകടന്ന്ന് ഗ്രനേഡും മറ്റും മോഷ്ടിക്കുകയും അവയെ പിരിച്ച് പഠിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടം ഉണ്ടായി കയിലെ ഒന്നുരണ്ടും വിരലുകള്‍ നഷ്ടപ്പെട്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്. [3] അദ്ദേഹം പഠനത്തിനുശേഷം പന്ത്രണ്ട് വിവിധ നിര്‍മ്മാണ മേഖലകളില്‍ പ്രാവീണ്യം നേടി. അതിനുശേഷം മാത്രമേ അദ്ദേഹം ഫോറ്മാനായി ജോലി സ്വീകരിച്ചുള്ളൂ.
1955 മുതല്‍ 1957 വരെ അദ്ദേഹം ഉറാലില്‍ തന്നെയുള്ള യാഴ്ഗോര്‍സ്ട്രോയ് എന്ന ഒരു കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ പ്രവര്‍ത്തിച്ചു. 195ല് അദ്ദേഹം നയീന ലോസിഫോവ്ന ഗിരീന എന്ന കുട്ടുകാരിയെ വിവാഹം കഴിച്ചു. 1957 യെലെന എന്നും 1959 തത്യാന എന്നും രണ്ട് പെണ്‍കൂട്ടികള്‍ ജനിച്ചു. 1961 ല്‍ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ (സി.പി.എസ്.യു.) ചേര്‍ന്നു.ഇതോടെ അദ്ദേഹത്തിന്റെ ജോലി അഭിവൃദ്ധി പ്രാപിച്ചു തുടങ്ങി. 1963ല് സ്വെര്‍ദ്ലോവ്സ്കിലേക്ക് ജോലിക്കയറ്റത്തോടെ സ്ഥലം മാറ്റപ്പെട്ടു. 1963 ല് അദ്ദേഹം ചീഫ് എന്‍ജിനീയറായി. 1965 ല്‍ ജില്ലയുടെ ഭവനനിര്‍മ്മാണ വിഭാഗത്തിന്റെ തലവനായി.
[തിരുത്തുക] കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍
1968 അദ്ദേഹം സ്വെര്‍ദ്ലോവ്സ്ക് ജില്ലാ പാര്‍ട്ടി സമിതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. 1975 ല്‍ അദ്ദേഹം ഇതേ സമിതിയുടെ തന്നെ സെക്രട്ടറി തലം വരെ എത്തിയിരുന്നു. 1976 ല്‍ സ്വെര്‍ദ്ലോവ്സ്ക് ജില്ലാ പാര്‍ട്ടി കേന്ദ്ര സമിതിയുടെ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കുറഞ്ഞ കാലം കൊണ്ട് അദ്ദേഹത്തിന്റെ ഭരണ പരിഷ്കാരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. [4] 1978 ല്‍ യെത്സിന്‍ ക്രെംലിനില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം സാര്‍ ചക്രവര്‍ത്തിമാര്‍ താമസിച്ചിരുന്നതും അവസാനത്തെ സാര്‍ ചക്രവര്‍ത്തിയുമായ നിക്കോളാസ് രണ്ടാമന്റെ കുടുംബത്തെയൊട്ടാകെ ബോള്‍ഷെവിക്കുകള്‍ വധിച്ചതുമായ ഇപ്പത്തിയ്യേവ് വീട് എന്ന കെട്ടിടം രായ്ക്ക്ഉ രാമാനം തകര്‍ത്തു. പിന്നീട് ആ സ്ഥലത്ത് രക്തത്തില്‍ നിര്‍മ്മിച്ച പള്ളി എന്നു പേരില്‍ പ്രശസ്ത്മായ ഒരു പള്ളി പണികഴിക്കപ്പെട്ടു.
1985 ഏപ്രിലില്‍ അദ്ദേഹം മോസ്കോ നഗരത്തിലേക്ക് മാറിത്താമസിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരവധി നിര്‍മ്മാണ മേഖലകളില്‍ അദ്ദേഹം ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിച്ചു. ഡീസംബര്‍ 24 ന് അദ്ദേഹം മോസ്കോ നഗര സമിതിയുടെ പ്രധാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സെക്രട്ടറിയായിരുന്ന കാലത്ത് മോസ്കോ നഗരത്തിലെ അര്‍ബാറ്റ് എന്ന ഒരു ചരിത്രപ്രസിദ്ധമായ ചെറുപട്ടണം പുനരുദ്ധരിച്ചു. ഇത് മോസ്കോക്കാര്‍ എന്നും ഓര്‍ത്തിരിക്കുന്ന കാര്യമാണ്. അദ്ദേഹം പിന്നീട് പോളിറ്റ് ബ്യൂറോ അംഗമാക്കപ്പെട്ടു. അന്നത്തെ പ്രസിഡന്റ് ഗോര്‍ബച്ചേവിന്റെ പിന്തുണ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നു.
1987 ഒക്ടോബറില്‍ ഗോര്‍ബച്ചേവിന്റെ ഗ്ലാസ്ത്നോസ്ത്, പെരിസ്ട്രോയിക്ക എന്നീ ഭരണ പരിഷ്കാരങ്ങള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നതെന്ന് അദ്ദേഹം ഒരു പ്ലീനറി മീറ്റിങ്ങില്‍ നിശിതമായി വിമര്‍ശിച്ചു. ഇതിന്റെ ഫലമായി യെല്‍സിന് പോളിറ്റ് ബ്യൂറോ പദവി നഷ്ടപ്പെട്ടു. എന്നാല്‍ അടുത്ത വര്‍ഷം അദ്ദേഹം നിര്‍മ്മാണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായി തിരിച്ചെത്തി. സംസ്ഥാനത്തിന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷന്‍ പദവിയും ലഭിച്ചു.
[തിരുത്തുക] കമ്യൂണിസത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക്
1989 മാര്‍ച്ച് മാസം യെല്‍സിന്റെ ജീവിതത്തില്‍ വഴിത്തിരിവായ വര്‍ഷമാണ്. യു.എസ്.എസ്.ആര്‍. ചരിത്രത്തിലാദ്യമായി നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ജനങ്ങളുടെ പ്രതിനിധി സഭയിലേക്ക് മോസ്കോവില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ചിലവു ചുരുക്കൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. അദ്ദേഹത്തിന് യു.എസ്.എസ്.ആര്‍. സുപ്രീം സോവിയറ്റില്‍ സ്ഥാനം ലഭിക്കുകയും പിന്നീട്. അദ്ദേഹം മറ്റു പ്രതിനിധികളുടെയുമെല്ലാം നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സഭ മാനുഷികാവകാശങ്ങള്‍ക്കായും ജനാധിപത്യവത്കരണത്തിനായും പോരാടിയിരുന്നു.
1990 മേയില്‍ അദ്ദേഹം റഷ്യന്‍ ഫെഡറേറ്റിവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ സുപ്രീം സോവിയറ്റിന്റെ സഭാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുള്ളില്‍ അദ്ദേഹം മിഖായേല്‍ ഗോര്‍ബച്ചവ് തുടങ്ങിയ കമ്യൂണിസ്റ്റ് യാഥാസ്ഥിതികരുടെ കടുത്ത വിമര്‍ശകന്‍ എന്ന് പേരെടുത്തിരുന്നു. യെല്‍സിന്റെ അഭിപ്രായം, ഗോര്‍ബച്ചേവിന്റെ ഗ്ളാസ്ത്നോസ്തും പെരിസ്ത്രോയിക്കയും പ്രവര്‍ത്തനങ്ങള്‍ ത്വരിതമാക്കുകയും ക്രെംലിന്‍ കൊട്ടാരത്തില്‍ നിന്ന് അധികാരങ്ങള്‍ കൂടുതലും റിപ്പബ്ളിക്കിലേക്ക് മാറ്റുകയും വേണം എന്നായിരുന്നു. 1990 ജൂണ്‍ 12 ന് റഷ്യന്‍ ഫെഡറേഷന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജൂലൈയില്‍ യെല്‍സിന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടു.
ആഗസ്റ്റ് മാസത്തില്‍ ഗോര്‍ബച്ചേവും യെല്‍സിനും സംയുക്തമായി റഷ്യയുടെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും അധികാരങ്ങളും വിഭാവനം ചെയ്യുന്ന ഒരു രേഖയില്‍ ഒപ്പു വച്ചു. റഷ്യന്‍ സാമ്പത്തിക വിദഗ്ദ്ധരായ ഗ്രിഗറി യാവ്ലിന്‍സ്കിയും സ്റ്റാനിസ്ലാവ് ഷത്താലിനും ചേര്‍ന്ന് തയ്യാറാക്കിയ ഇത് 500 വര്‍ഷങ്ങള്‍ എന്നാണ് അറിയപ്പെട്ടത്. ഇത് പ്രകാരം ക്രെംലിന്‍ കൊട്ടാരവും പുതുതായി രൂപീകരിച്ച റിപ്പബ്ലിക്കും തമ്മില്‍ അധികാര വികേന്ദ്രീകരണത്തിന് ഒരു സമവാക്യം രൂപവത്കരിക്കപ്പെട്ടു. എന്നാല്‍ ഗോര്‍ബച്ചേവ് ഏകപക്ഷീയമായി തന്റെ പിന്തുണ പിന്‍വലിച്ചു, അഞ്ഞൂറ് വര്‍ഷങ്ങള്‍ പ്രാവര്‍ത്തികമായില്ല. ഇതോടെ യെല്‍സിന്‍ ഗോറ്ബച്ചേവിന്റെ രാജിക്കായി മുറവിളി കൂട്ടി. അടുത്ത വര്‍ഷം ജനുവരിയില്‍ ഗോര്‍ബച്ചേവ് മദ്ധ്യസ്ഥതക്ക് ശ്രമിച്ചു. ഇത് പ്രകാരം നോവോ-ഓഗരേവോയില്‍ മദ്ധ്യസ്ഥ സംഭാഷണങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഇതെങ്ങുമെത്തിയില്ല. താമസിയാതെ തിര്‍ഞ്ഞെടുപ്പിനുള്ള സമയമായി. യെല്‍സിന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.
[തിരുത്തുക] പ്രസിഡന്റ് സ്ഥാനത്ത്
1991 ജൂണ്‍ 12 നു നടന്ന റഷ്യ യിലെ ആദ്യത്തെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പില്‍ യെല്‍സിന്‍ എതിര്‍ സ്ഥാനാര്‍ത്ഥികളായ നിക്കോളായ് റിസ്കോവ്, വ്ലാദിമിര്‍ സിരിനോവ്സ്കി എന്നിവരേക്കാള്‍ മുന്നിലെത്തി. മൊത്തം 57% വോട്ട് പിടിച്ചെടുത്തു. ഇതേ സമയത്ത് യെല്‍സിന്റെ സഖ്യക്കാരനായ എഡ്വേര്‍ഡ് ഷെവര്‍ദ്നാദ്സെ ജോര്‍ജിയിലും വിജയിച്ചു. ബാക്കിയുള്ള സോവിയറ്റ് റിപ്പബ്ളിക്കുകളുടെ അതായത് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായ ഗോര്‍ബച്ചേവ് നോവോ-ഓഗരേവോയില്‍ ഒരു സംഭാഷണം വിളിച്ചു കൂട്ടി. ഇതില്‍ യെല്‍സിന്‍, ഷെവര്‍ദ്നാദ്സെ, കാസാഖിസ്ഥാന്‍ പ്രസിഡന്റ് നൂര്‍സുല്‍താന്‍ നസര്‍ബയേവും പങ്കെടുത്തിരുന്നു. സന്ധി പ്രകാരം അന്നത്തെ കെ.ജി.ബി തലവനും പ്രതിരോധ മന്ത്രിയുമായ വ്ലാദിമിര്‍ ക്ര്യൂച്കോവവിനെ തല്‍സ്ഥാനത്തു നിന്നും മാറ്റാനും പ്രധാനമന്ത്രി വാലെന്റിന്‍ പാവ്ലോവിനെ മാറ്റി നസര്‍ബയേവിനെ പ്രധാനമന്ത്രിയാക്കാനും ധാരണയായിരുന്നു. എന്നാല്‍ ഈ രഹസ്യ സന്ധി സംഭാഷണം കെ.ജി.ബി ഒളിഞ്ഞുനിന്ന് പകര്‍ത്തി. കാര്യം അറിഞ്ഞ ക്ര്യൂച്കോവ് അട്ടിമറിക്ക് പദ്ധതിയിട്ടു.
[തിരുത്തുക] ആധാരസൂചിക
- ↑ എമ്മെച്ച് സോഴ്സില്‍ യെല്‍സിനെക്കുറിച്ച്, മാര്‍ട്ടിന്‍ എബ്ബണ്‍ എഴുതിയ വി.ഐ.പി. ഡിപ്രഷന്‍ എന്ന ലേഖനം ശേഖരിച്ചത് 2007-04-24
- ↑ "ബോറിസ് യെസ്ത്സിന്‍ ചരിത്രത്തിലേക്ക്", മലയാള മനോരമ, 2007-04-23. Retrieved on 2007-04-24. (മലയാളം)
- ↑ http://www.acs.brockport.edu/~dgusev/Russian/bybio.html
- ↑ "Timeline of Boris Yeltsin's Life and Care", ഇന്‍ഫോപ്ലീസ്, 2006. Retrieved on 2007-04-23. (ഇംഗ്ലീഷ്)
==പുറത്തേക്കുള്ള കണ്ണികള്‍ ബി.ബി.സി. യില്‍ വന്ന മരണ വാര്‍ത്ത