നീലകണ്ഠ സോമയാജി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ(infinite convergent geometrical progression) തുക കാണാനുള്ള സൂത്രവാക്യം ആദ്യമായി ആവിഷ്ക്കരിച്ച കേരളീയനായ പ്രശസ്ത ഗണിതശാസ്ത്രഞജ്ഞനാണ് നീലകണ്ഠ സോമയാജി. സംഗമഗ്രാമ മാധവന്, വടശ്ശേരി പരമേശ്വരന് തുടങ്ങിയവരെപ്പോലെ, വേണ്ടത്ര അംഗീകാരം ലഭിക്കാതെപോയ മറ്റൊരു കേരളീയ ഗണിതശാസ്ത്രപ്രതിഭയാണ് നീലകണ്ഠ സോമയാജി.
ഉള്ളടക്കം |
[തിരുത്തുക] ജീവചരിത്രം
തൃക്കണ്ടിയൂരില്‍, കേളല്ലൂര്‍ എന്ന നമ്പൂതിരി കുടുംബത്തില്‍ 1444 ഡിസംബറിലാണ് സോമയാജി ജനിച്ചത്. ജാതവേദസ്സ് എന്നായിരുന്നു അച്ഛന്റെ പേര്. ദൃഗ്ഗണിതമെന്ന ഗണിതപദ്ധതി ആവിഷ്ക്കരിച്ച വടശ്ശേരി പരമേശ്വരന് നമ്പൂതിരിയുടെ (1360-1455) ആലത്തൂരുള്ള വീട്ടില്‍ നിന്നാണ് സോമയാജി ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും ജ്യോതിഷത്തിലും പ്രാവിണ്യം നേടിയത്. പരമേശ്വരന്റെ മകനായ വടശ്ശേരി ദാമോദരന്‍ നമ്പൂതിരി (1410-1510) ആയിരുന്നു മുഖ്യഗുരു. മുഹൂര്‍ത്ത ദീപികയുടെ വ്യാഖ്യാനമായ ആചാരദര്‍ശനം രചിച്ച രവി നമ്പൂതിരിയായിരുന്നു (1425-1500) മറ്റൊരു ഗുരു. സോമയാജിക്കും സഹോദരന് ശങ്കരനും വേണ്ട പ്രോത്സാഹനം നല്‍കിയത് ആഴ്വാഞ്ചേരി തമ്പ്രാക്കളായിരുന്നു.
[തിരുത്തുക] സംഭാവനകള്‍
`പൈ' (π) ഒരു അഭിന്നകസംഖ്യയാണെന്ന്(irrational number) ആധുനികഗണിതശാസ്ത്രത്തില്‍ സ്ഥാപിച്ചത് 1671-ല്‍ ലാംബെര്‍ട്ടാണ്. അതിന് രണ്ടു നൂറ്റാണ്ട് മുമ്പ് ഇതേ ആശയം സോമയാജി തന്റെ ആര്യഭടീയഭാഷ്യത്തില്‍ അവതരിപ്പിച്ചു. വൃത്തത്തിന്റെ ചുറ്റളവ് അതിന്റെ വ്യാസത്തിന്റെ ഗുണിതമായി കൃത്യമായി കണക്കുകൂട്ടാന്‍ കഴിയില്ലെന്നാണ് സോമയാജി വാദിച്ചത്. വ്യാസത്തെ π എന്ന അഭിന്നകം കൊണ്ട് ഗുണിച്ചാലാണ് ചുറ്റളവു കിട്ടുക (വൃത്തത്തിന്റെ ചുറ്റളവ്=വ്യാസം).
അതുപോലെ തന്നെ, അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ (infinite convergent geometrical progression) തുക കാണാനുള്ള സൂത്രവാക്യം ഇന്ത്യയില്‍ ആദ്യമായി ആവിഷ്ക്കരിച്ചതും നീലകണ്ഠ സോമയാജിയാണ്. ഒന്നിനൊന്ന് തുടര്‍ന്നു വരുന്ന പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരുന്ന രീതിയിലെഴുതുന്ന അനുക്രമമാണ് അഭിസാരിശ്രേണി. ഇവയുടെ പദങ്ങള്‍ അനന്തമാണെങ്കിലും, പദങ്ങളുടെ തുകയ്ക്ക് പരിധിയുണ്ടാകും. ഉദാഹരണം
ഈ ശ്രേണിയില്‍ പദങ്ങളുടെ തുകയുടെ പരിധി മൂന്ന് (3) ആണ്. അതായത്, ഇതില്‍ അടുത്തടുത്തു വരുന്ന ഏത് പദമെടുത്താലും കുറഞ്ഞ പദത്തെ മൂന്നുകൊണ്ടു ഗുണിച്ചാല്‍ കൂടിയ പദം കിട്ടും എന്നര്‍ത്ഥം. ആര്യഭടീയഭാഷ്യത്തില്‍ തന്നെയാണ് സോമയാജി ഇത്തരം ശ്രേണികളെക്കുറിച്ച് എഴുതിയതും. വൃത്തഭാഗമായ ചാപത്തെ ഞാണുകളുടെ തുകയായി കാണുന്ന രീതി ഉപയോഗിച്ചാണ് അദ്ദേഹം ഈ രീതി ആവിഷ്ക്കരിച്ചത്. പാശ്ചാത്യഗണിതശാസ്ത്രജ്ഞര്‍ ഇത്തരം പ്രശ്നങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനും രണ്ടുനൂറ്റാണ്ട് മുമ്പാണ്, കേരളത്തിലിരുന്ന് സോമയാജി ഇവ താളിയോലകളില്‍ കോറിയിട്ടത്.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]
[തിരുത്തുക] സോമയാജിയുടേ കൃതികള്‍
ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളാണ് സോമയാജിയുടേതായി അറിയപ്പെടുന്നവയില്‍ മിക്കവയും. തന്ത്രസംഗ്രഹം(1500), ഗ്രഹണനിര്‍ണയം, ഗോളസാരം, സിദ്ധാന്തദര്‍പ്പണം, സുന്ദരരാജ പ്രശ്നോത്തരം, ഗ്രഹപരീക്ഷാകര്‍മം എന്നിവയുംആര്യഭടീയഭാഷ്യവുമാണ് സോമയാജിയുടെ മുഖ്യകൃതികള്‍. ഇവയില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനകൃതിയായി ഗണിക്കപ്പെടുന്നത് ആര്യഭടീയഭാഷ്യമാണ്. നൂറുവര്‍ഷം ജീവിച്ചിരുന്ന സോമായജി 1545-ല്‍ അന്തരിച്ചു.
[തിരുത്തുക] ആധാരസൂചിക
[തിരുത്തുക] കുറിപ്പുകള്‍
കേരളീയ ഗണിത-ജ്യോതിശാസ്ത്ര സമൂഹം |
---|
ആര്യഭടന്‍ | വടശ്ശേരി പരമേശ്വരന് | സംഗമഗ്രാമ മാധവന് | നീലകണ്ഠ സോമയാജി | ജ്യേഷ്ഠദേവന്‍ | അച്യുത പിഷാരടി | മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി | അച്യുത പണിക്കര്‍ | പുതുമന ചോമാതിരി |