ഗ്രഹണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പ്രപഞ്ചത്തിലെ ഒരു ഭൗമേതരവസ്തുവിനെ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ മറ്റൊരു ഭൗമേതരവസ്തു കൊണ്ട് മറയുന്നതിനാണ് ഗ്രഹണം എന്നു പറയുന്നത്. ചന്ദ്രന്റെ മറവു കൊണ്ട് സൂര്യന്‍ മറയുന്നതോ ഭൂമിയുടെ നിഴല്‍ കൊണ്ട് ചന്ദ്രന്‍ മറയുന്നതോ ആണ് ഏറ്റവും സാധാരണവും എളുപ്പത്തില്‍ കാണാന്‍ കഴിയുന്നവയുമായ ഗ്രഹണങ്ങള്‍. സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍‌രേഖയില്‍ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] ഭൂമിയുടേയും ചന്ദ്രന്റേയും ഭ്രമണപഥങ്ങളും ഗ്രഹണവും

ഭൂമിയുടേയും ചന്ദ്രന്റേയും ഭ്രമണപഥങ്ങള്‍, ഇവിടെ സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍ രേഖയിലാണെന്ന് തോന്നാമെങ്കിലം ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ തലം വ്യത്യസ്തമായതിനാല്‍ നേര്‍‌രേഖയില്ല
ഭൂമിയുടേയും ചന്ദ്രന്റേയും ഭ്രമണപഥങ്ങള്‍, ഇവിടെ സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍ രേഖയിലാണെന്ന് തോന്നാമെങ്കിലം ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ തലം വ്യത്യസ്തമായതിനാല്‍ നേര്‍‌രേഖയില്ല
പ്രധാന ലേഖനം: രാഹുവും കേതുവും

ഭൂമി സൂര്യനെ വലംവെയ്ക്കുന്ന പഥത്തിന്റെ അതേ തലത്തില്‍ കൂടിയല്ല ചന്ദ്രന്‍ ഭൂമിയെ വലംവെയ്ക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിന്റെ തലം ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ തലത്തിന്‌ ‍ ഏകദേശം അഞ്ച് ഡിഗ്രി ചെരിഞ്ഞാണ് നിലകൊള്ളുന്നത്. അത് കൊണ്ടു തന്നെ ചന്ദ്രപഥം ഭൂമിയുടെ ഭ്രമണപഥത്തിന്റെ തലത്തെ മുറിച്ചുകടക്കുന്ന രണ്ടു ബിന്ദുക്കളിലൊന്നില്‍ ചന്ദ്രന്‍ എത്തുമ്പോള്‍ ഭൂമിയും സൂര്യനും ചന്ദ്രനും ഒരേ രേഖയില്‍ ആണെങ്കില്‍ മാത്രമേ ഭ്രമണമുണ്ടാകാറുള്ളു. ഈ ബിന്ദുക്കളെ രാഹുവും കേതുവും എന്നു പറയുന്നു. രാഹുവില്‍ ചന്ദ്രഗ്രഹണവും കേതുവില്‍ സൂര്യഗ്രഹണവും നടക്കുന്നു. ഗ്രഹണം തുടങ്ങുന്ന പ്രക്രിയയെ സ്പര്‍ശം എന്നും പൂര്‍ണ്ണമായി മറഞ്ഞിരിക്കുന്ന അവസ്ഥക്ക് ഗ്രസനം എന്നും പുറത്തു വരുന്ന പ്രക്രിയക്ക് മോചനമെന്നും പുരാതന ജ്യോതിശാസ്ത്രജ്ഞന്മാര്‍ വിളിച്ചു.

[തിരുത്തുക] സൂര്യഗ്രഹണം

സൂര്യഗ്രഹണം
സൂര്യഗ്രഹണം
പ്രധാന ലേഖനം: സൂര്യഗ്രഹണം

ഭൂമിയ്ക്കും സൂര്യനും ഇടയിലായി ചന്ദ്രന്‍ വന്നു പെടുമ്പോള്‍ സൂര്യഗ്രഹണം നടക്കുന്നു. ഭൂമിയും ചന്ദ്രനും, ചന്ദ്രനും സൂര്യനും തമ്മിലുള്ള ദൂരങ്ങള്‍ തമ്മിലുള്ള യാദൃശ്ചികമായ കൃത്യത മൂലം പൂര്‍ണ്ണ സൂര്യഗ്രഹണം നടക്കുന്ന പ്രദേശങ്ങളില്‍ ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കുന്നതാണ്. അപ്പോള്‍ സൂര്യന്റെ അന്തരീക്ഷമായ കൊറോണ മാത്രമേ കാണാന്‍ കഴിയാറുള്ളു. കറുത്തവാവ് ദിവസമാവും സൂര്യഗ്രഹണം നടക്കുക. ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ ചാഞ്ചാട്ടം മൂലം ചന്ദ്രന്‍ രാഹുവിലെത്തുന്ന എല്ലാ വേളയിലും സൂര്യഗ്രഹണം ഉണ്ടാകാറില്ല. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ രാഹു ഭൂമിയുടേയും സൂര്യന്റേയും മധ്യത്തില്‍ നിന്നും അല്പം മാറിയിരിക്കുമ്പോള്‍ ചന്ദ്രന്‍ സൂര്യനെ അല്പം മാത്രം മറയ്ക്കുന്നു. ഇതിനു ഭാഗിക സൂര്യഗ്രഹണം എന്നു പറയുന്നു.

[തിരുത്തുക] ചന്ദ്രഗ്രഹണം

ചന്ദ്രഗ്രഹണം
ചന്ദ്രഗ്രഹണം
പ്രധാന ലേഖനം: ചന്ദ്രഗ്രഹണം

ചന്ദ്രനില്‍ ഭൂമിയുടെ നിഴല്‍ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. ഭാഗിക സൂര്യഗ്രഹണമെന്നപോലെ ഭാഗിക ചന്ദ്രഗ്രഹണവും നടക്കാറുണ്ട്.

[തിരുത്തുക] മറ്റുഗ്രഹണങ്ങള്‍

പല നക്ഷത്രകൂട്ടങ്ങളിലും പരസ്പരം വലം വെയ്ക്കുന്ന നക്ഷത്രങ്ങളുണ്ട്. ഇവയെ ഗ്രഹണ ദ്വന്തങ്ങള്‍ (Eclipsing binaries) എന്നു വിളിക്കുന്നു. ഇവ പലപ്പോഴും പരസ്പരം മറയ്ക്കാറുമുണ്ട്. എന്നാല്‍ ഇത്തരം ഗ്രഹണങ്ങള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാന്‍ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് കന്നിരാശിയിലെ ചിത്ര നക്ഷത്രം ശരിക്കും പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഗ്രഹണദ്വന്തങ്ങളായ നക്ഷത്രങ്ങളാണ്.

[തിരുത്തുക] കൂടുതല്‍ അറിവിന്

ആശയവിനിമയം