കൌടില്യന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാണക്യന്‍
ചാണക്യന്‍

കൌടില്യന്‍ പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു. ചാണക്യന്‍, വിഷ്ണുഗുപ്തന്‍ എന്നീ പേരുകളിലും ചരിത്രത്താളുകളില്‍ അറിയപ്പെടുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം മൗര്യസാമ്രാജ്യ ചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു. കൌടില്യന്റെ കൂര്‍മ്മബുദ്ധിയും ജ്ഞാനവുമാണ്‌ മൗര്യസാമ്രാജ്യത്തിന്‌ ഇന്ത്യയില്‍ സ്വാധീനമുറപ്പിക്കാന്‍ സഹായകമായത്‌. ക്രിസ്തുവിന്‌ മൂന്നു നൂറ്റാണ്ടു മുന്‍പ്‌ ജീവിച്ചിരുന്ന കൌടില്യന്‍ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയില്‍ അഗ്രഗണ്യനായിരുന്നു.' അര്‍ഥശാസ്ത്രം ' എന്ന ഒറ്റകൃതിമതി ഈ മേഖലയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാന്‍. ഇന്ത്യന്‍ മക്യവെല്ലി എന്നാണ്‌ ജവഹര്‍ലാല്‍ നെഹ്‌റു കൌടില്യനെ വിശേഷിപ്പിക്കുന്നത്‌. എന്നാല്‍ രാഷ്ട്രമീമാംസാ തത്വങ്ങള്‍‌ മക്യവെല്ലിയ്ക്ക്‌ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ രൂപംനല്‍കിയ കൌടില്യന്റെ സ്ഥാനം ഇതിലുമെത്രയോ ഉദാത്തമാണ്‌. അദ്ദേഹത്തിന്റെ സംഭാവനകള്‍ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയില്ലെന്നുമാത്രം.

തന്റെ ആശ്രമത്തിന്റെ അടുത്ത് ദര്‍ഭപ്പുല്ലു പറിച്ചുകൊണ്ടുനില്‍ക്കവേയാണ് കൌടില്യനെ ചന്ദ്രഗുപ്തമൗര്യന്‍ കണ്ടുമുട്ടുന്നത്. ഒരു തവണ കാലില്‍ പുല്ലുകൊണ്ടു വേദനിച്ചതിന്, ഇനി അത് ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ദര്‍ഭപ്പുല്ലുകളും പറിച്ചുമാറ്റുകയായിരുന്നു കൌടില്യന്‍. അസംഖ്യം ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട ചന്ദ്രഗുപ്തമൗര്യനെ ചാണക്യന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ പലപ്പോഴും രക്ഷിച്ചു. രാക്ഷസന്‍ എന്ന ശത്രു ചന്ദ്രഗുപ്ത മൗര്യനെ കൊല്ലുവാന്‍ സുന്ദരിയായ വിഷകന്യകയെ അയച്ച കഥ പ്രശസ്തമാണ്. കുട്ടിക്കാലം മുതല്‍ക്കേ അല്പാല്പം വിഷം കുടിച്ചു വളര്‍ന്ന വിഷകന്യകമാര്‍ സര്‍പ്പവിഷം ഏല്‍ക്കാത്തവരും ഒരു ചുംബനം കൊണ്ട് കാമുകരെ കൊല്ലുവാന്‍ പര്യാപ്തരുമായിരുന്നു. കൌടില്യന്റെ കൂര്‍മ്മബുദ്ധി ഗുപ്തരാജാവിനെ വിഷകന്യകയുടെ മാസ്മരവലയത്തില്‍ നിന്നു രക്ഷിച്ചു എന്നു കഥ.

ശത്രുക്കളെ ഉന്മൂലനം ചെയ്യുവാന്‍ ഏതുമാര്‍ഗ്ഗവും അവലംബിക്കാം എന്നായിരുന്നു ചാണക്യമതം. സി.വി.ബാലകൃഷ്ണന്റെ നഹുഷപുരാണം എന്ന കൃതി ചാണക്യതന്ത്രങ്ങള്‍ ഉപയോഗിച്ച് എതിരാളികളെ അമര്‍ച്ചചെയ്യുന്ന ഒരു കേരള മുഖ്യമന്ത്രിയുടെ കഥപറയുന്നു.

ആശയവിനിമയം