ദിലീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദിലീപ്

ജനനം ആലുവ,കേരളം,ഭാരതം Flag of ഇന്ത്യ
അഭിനയിച്ചിരുന്ന വര്‍ഷങ്ങള്‍ 1982 - ഇന്ന്
ഭാര്യ / ഭര്‍ത്താവ് മജ്ഞുവാര്യര്‍
പ്രശസ്ത കഥാപാത്രങ്ങള്‍ കഥാവശേഷന്‍(2004),
ചാന്തുപൊട്ട്(2005),
കുഞ്ഞിക്കൂനന്‍(2002)

മലയാള സിനിമയിലെ മുന്‍നിര നായക നടന്‍മാരില്‍ ഒരാള്‍. യഥാര്‍ത്ഥ പേര് ഗോപാലകൃഷ്ണന്‍. 1968 ഒക്ടോബര്‍ 27ന് പത്മനാഭന്‍ പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ ( പത്താം ക്ലാസ്സ് 1985) തുടര്‍ന്ന് യു.സി. കോളജ്, ആലുവ( പ്രീ-ഡിഗ്രി, തെര്‍ഡ് ഗ്രൂപ്പ് - 1987 ), മഹാരാജാസ് കോളജ്, എറണാകുളം ( ബി. എ. എക്ണൊമിക്‍സ് , 1990 ) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാലം

മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്. കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി ആര്‍ട്ടിസ്റ്റായിട്ടായിരുന്നു തുടക്കം.പില്‍ക്കാലത്ത് സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു.കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ(1992) എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.

[തിരുത്തുക] നായകപദവിയില്‍

ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. ജോക്കറിനുശേഷം ചിത്രങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയര്‍ന്നു. പഞ്ചാബി ഹൗസ് മുതല്‍ ജൂലൈ 4(2007)വരെ നിരവധി ചിത്രങ്ങളില്‍ നായകനായി. കുഞ്ഞിക്കൂനന്‍, ചാന്ത്പൊട്ട് എന്നീ ചിത്രങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി.ആകെ എണ്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഗ്രാന്‍റ് പ്രൊഡക്ഷന്‍സ് എന്ന സിനിമാ നിര്‍മ്മാണ സ്ഥാപനം തുടങ്ങി. സഹോദരന്‍ അനൂപാണ് നിര്‍മാണ കമ്പനിയുടെ സാരഥി. മൂന്നു ചിത്രങള്‍ നിര്‍മ്മിച്ചു. മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നായിക മഞ്ജു വാര്യരെയാണ് ദിലീപ് വിവാഹം ചെയ്തിരിക്കുന്നത്. മകള്‍- മീനാക്ഷി. താമസം എറണാകുളം ജില്ലയിലെ ആലുവയില്‍.

[തിരുത്തുക] ചിത്രങ്ങള്‍

  • എന്നോടിഷ്ടം കൂടാമോ(1992)
  • സുദിനം(1994)
  • മാനത്തെ കൊട്ടാരം(1994)
  • വൃദ്ധന്‍മാരെ സൂക്ഷിക്കുക(1995)
  • ത്രീ മെന്‍ ആര്‍മി(1995)
  • സിന്ദൂര രേഖ(1995)
  • കൊക്കരക്കൊ(1995)
  • കാക്കക്കും പൂച്ചക്കും കല്യാണം(1995)
  • സല്ലാപം(1996)
  • സാമൂഹ്യപാഠം(1996)
  • പടനായകന്‍(1996)
  • മലയാള മാസം ചിങ്ങം ഒന്ന്(1996)
  • കുടുംബകോടതി(1996)
  • കല്യാണസൗഗന്ധികം(1996)
  • ഉല്ലാസപ്പൂങ്കാറ്റ്91997)
  • നീ വരുവോളം(1997)
  • മായപ്പൊന്‍മാന്‍(1997)
  • മന്ത്രമോതിരം(1997)
  • മാനസം(1997)
  • കുടമാറ്റം(1997)
  • കല്യാണപ്പിറ്റേന്ന്(1997)
  • കളിയൂഞ്ഞാല്‍(1997)
  • വര്‍ണപ്പകിട്ട്(1997)
  • വിസ്മയം(1998)
  • സുന്ദര കില്ലാഡി(1998)
  • പഞ്ചാബി ഹൗസ്(1998)
  • ഓര്‍മ്മചെപ്പ്(1998)
  • മീനത്തില്‍ താലികെട്ട്(1998)
  • കല്ലുകൊണ്ടൊരു പെണ്ണ്(199)
  • കൈക്കുടന്ന നിലാവ്(1998)
  • അനുരാഗക്കൊട്ടാരം(1998)
  • ഉദയപുരം സുല്‍ത്താന്‍(1999)
  • പ്രണയനിലാവ്(1999)
  • മേഘം(1999)
  • ചന്ദ്രനുദിക്കുന്ന ദിക്കില്‍(1999)
  • വര്‍ണക്കാഴ്ച്ചകള്‍(2000)
  • മിസ്റ്റര്‍ ബട്ലര്‍(2000)
  • ഡാര്‍ലിംഗ് ഡാര്‍ലിംഗ് (2000)
  • ജോക്കര്‍(2000)
  • തെങ്കാശിപ്പട്ടണം(2000)
  • രാക്ഷസരാജാവ്(2001)
  • ദോസ്ത്(2001)
  • സൂത്രധാരന്‍(2001)
  • പറക്കും തളിക(2001)
  • ഇഷ്ടം(2001)
  • മഴത്തുള്ളിക്കിലുക്കം(2002)
  • കുബേരന്‍(2002)
  • മീശമാധവന്‍(2002)
  • കുഞ്ഞിക്കൂനന്‍(2002)
  • കല്യാണരാമന്‍(2002)
  • തിളക്കം(2003)
  • ഗ്രാമഫോണ്‍(2003)
  • സി.ഐ.ഡി മൂസ(2003)
  • മിഴിരണ്ടിലും(2003)
  • സദാനന്ദന്റെ സമയം(2003)
  • പട്ടണത്തില്‍ സുന്ദരന്‍(2003)
  • വാര്‍ ആന്‍ഡ് ലൗ(2003)
  • തെക്കേക്കര സൂപ്പര്‍ ഫാസ്റ്റ്(2004)
  • കഥാവശേഷന്‍(2004)
  • റണ്‍വേ(2004)
  • വെട്ടം(2004)
  • പെരുമഴക്കാലം(2004)
  • രസികന്‍(2004)
  • കൊച്ചിരാജാവ്(2005)
  • പാണ്ടിപ്പട(2005)
  • ചാന്തുപൊട്ട്(2005)
  • ലയണ്‍(2006)
  • പച്ചക്കുതിര(2006)
  • ചെസ്(2006)
  • ദ ഡോണ്‍(2006)
  • ചക്കരമുത്ത്(2006)
  • ഇന്‍സ്പെക്ടര്‍ ഗരുഡ്(2007)
  • സ്പീഡ് ട്രാക്ക്(2007)
  • വിനോദയാത്ര(2007)
  • ജൂലൈ നാല്(2007)
  • റോമിയോ(2007)
  • കല്‍ക്കട്ടാ ന്യൂസ്
  • മുല്ല(പ്രഖ്യാപിതം)

[തിരുത്തുക] ചിത്രങ്ങള്‍ - സഹസംവിധായകന്‍

  • ഉള്ളടക്കം(1991)
  • ചമ്പക്കുളം തച്ചന്‍(1992)
  • എന്നോടിഷ്ടം കൂടാമോ(1992)
  • മഴയെത്തും മുന്‍പെ(1995)
  • മന്ത്രമോതിരം(1997)

[തിരുത്തുക] ചിത്രങ്ങള്‍ - നിര്‍മ്മാതാവ്

  • സി. ഐ. ഡി. മൂസ(2003)
  • കഥാവശേഷന്‍(2004)
  • പാണ്ടിപ്പട(2005)
ആശയവിനിമയം
ഇതര ഭാഷകളില്‍