കമ്പ്യൂട്ടര്‍ ബഗ്ഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം, അതു രൂപകല്പന ചെയ്തതില്‍ നിന്നു വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും, കാരണം കണ്ടെത്താന്‍ സാധിക്കാതെ വരുകയും ചെയ്യുമ്പോള്‍, പ്രോഗ്രാമില്‍ ബഗ്ഗ് ഉണ്ടെന്നു പറയും. പ്രോഗ്രാം പരിശോധിച്ച്, കുഴപ്പമെന്തെന്നു കണ്ടെത്തി, ബഗ്ഗ് ഇല്ലതാക്കുന്നതിനെ ഡീബഗ്ഗിങ്ങ് എന്നു വിളിക്കുന്നു. ഡീബഗ് ചെയ്യാനായി ധാരാളം സോഫ്ടുവെയറുകള്‍ ലഭ്യമാണു. അത്തരം സോഫ്ടുവെയറുകളാണ് ഡീബഗ്ഗറുകള്‍. ജിഡിബി, ഡിബിഎക്സ് (dbx), തുടങ്ങിയവ യൂനിക്സ് ഓപറേറ്റിങ്ങ് സിസ്റ്റമിലെ ഡീബഗ്ഗറുകളാണ്. 1870-കളില തന്നെ, യന്ത്ര ഭാഗങ്ങളിലെ തകരാറുകളെ ബഗ്ഗ് എന്നു വിശേഷിപ്പിച്ചിരുന്നു. 1941-ല അമേരിക്കയിലെ ഒരു എലക്ട്രോ-മെക്കനിക്കല് കന്പ്യൂട്ടറായ മാര്‍ക് 2-ലെ തകരാരിനു കാരണമായത് ഒരു പ്രാണി(ബഗ്ഗ്) ആയിരുന്നെന്നും, അത് കണ്ടെത്തിയത് അമേരിക്കക്കാരിയായ ഗ്രേസ് ഹോപ്പര് എന്ന കംപ്യൂട്ടര്‍ ശാസ്ത്രജ്ഞയാണെന്നും, ചരിത്രം പറയുന്നു. വസ്തുത എന്തായാലും, ബഗ്ഗ് എന്ന വാക്ക് കംപ്യൂട്ടര്‍ നിഘണ്ഢുവില്‍ സ്ഥാനം പിടിച്ചതില്‍, ഈ സംഭവത്തിനു നല്ല പങ്കുണ്ടാകണം.

[തിരുത്തുക] അനുബന്ധ വിഷയങ്ങള്‍

ആശയവിനിമയം