വംശാവലിപഠനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുടുംബങ്ങളുടെ ആദിമധ്യാന്ത പഠനങ്ങളെ വംശാവലിപഠനം എന്നു പറയുന്നു. ബന്ധുക്കളുടേയും പിതാമഹന്മാരുടേയും നാമങ്ങളും വ്യക്തിവിവരങ്ങളും രേഖകളുടെ അടിസ്ഥാനത്തില്‍ ശേഖരിച്ച് ശാഖികളായി സൂക്ഷിക്കുകയാണ് ഇതില്‍ ചെയ്യുന്നത്.
ലോകത്തെമ്പാടും ഉള്ള ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിനോദമാണ് ജീനിയോളജി. വിവര സാങ്കേതികത ഇത്രമാത്രം പുരോഗമിക്കാതിരുന്ന പഴയ കാലങ്ങളില്‍ വലിയ കുടുംബ വൃക്ഷത്തില്‍ ആളുകളുടെ സ്ഥാനം ദൃശ്യവല്‍ക്കരിക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമായിരുന്നു. എന്നാല്‍ ജീനിയോളജി എന്ന ഹോബി ആസ്വാദ്യകരമായി മാറ്റുവാന്‍ ഇന്നു ഇന്റര്‍നെറ്റില്‍ ലഭ്യമായ പല സോഫ്‌റ്റ് വേറുകളുടെ സഹായത്തോടുകൂടെ സാധിക്കും.