ഭൂമദ്ധ്യരേഖ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിയുടെ പ്രതലത്തില്‍, ദക്ഷിണധ്രുവത്തില്‍നിന്നും ഉത്തരധ്രുവത്തില്‍നിന്നും തുല്യ അകലത്തിലായി രേഖപ്പെടുത്താവുന്ന ഒരു സാങ്കല്‍പിക രേഖയാണ് ഭൂമദ്ധ്യരേഖ. ഇത് ഭൂമിയെ ഉത്തരാര്‍ദ്ധവും ദക്ഷിണാര്‍ദ്ധവുമായി വിഭജിക്കുന്നു. മറ്റു ഗ്രഹങ്ങളുടെയും ആകാശവസ്തുക്കളുടെയും മദ്ധ്യരേഖകള്‍ സമാനമായ രീതിയിലാണ് നിര്‍വചിക്കുന്നത്.
ഇക്വഡോര്‍ എന്ന രാജ്യത്തിന് ആ പേര് വന്നത് ഭൂമദ്ധ്യരേഖ അതിലൂടെ കടന്നു പോകുന്നതിനാലാണ്. ഭൂമധ്യരേഖയുടെ സ്പാനിഷ് പേരാണ് ഇക്വഡോര്‍ എന്നത്.
[തിരുത്തുക] അക്ഷാംശം
ഭൂമദ്ധ്യരേഖക്ക് സമാന്തരമായി ഉത്തരാര്‍ദ്ധഗോളത്തിലും ദക്ഷിണാര്‍ദ്ധഗോളത്തിലും രേഖപ്പെടുത്താവുന്ന രേഖകളെയാണ് അക്ഷാംശം എന്നു പറയുന്നത്.