ത്രികോണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്രികോണം,(ആംഗലേയം: Triangle) മൂന്നു വശങ്ങളുള്ള ബഹുഭുജം. മൂന്നു വശങ്ങളും നേര്‍രേഖാഖണ്ഡങ്ങള്‍ ആയിരിക്കും.
[തിരുത്തുക] വിവിധ തരം ത്രികോണങ്ങള്‍
വശങ്ങളുടെ നീളത്തെ അടിസ്ഥാനമാക്കി ത്രികോണങ്ങളെ മൂന്നായി തിരിക്കാം
- മൂന്നു വശങ്ങളും തുല്യമായ സമഭുജ ത്രികോണം
- രണ്ടു വശങ്ങള് തുല്യമായ സമപാര്‍ശ്വ ത്രികോണം
- മൂന്നു വശങ്ങള്‍ക്കും വ്യത്യസ്ഥ നീളമുള്ള വിഷമഭുജ ത്രികോണം
സമഭുജ ത്രികോണം | സമപാര്‍ശ്വ ത്രികോണം | വിഷമഭുജ ത്രികോണം |
ഏറ്റവും വലിയ ശീര്‍ഷകോണിന്റെ അടിസ്ഥാനത്തിലും ത്രികോണങ്ങളെ തരം തിരിക്കാം.
- ത്രികോണത്തിന് 90°യിലുള്ള ഒരു ശീര്‍ഷകോണ്‍ ഉണ്ടെങ്കില്‍ അതിനെ മട്ടത്രികോണം(Right-angled Triangle) എന്നു വിളിക്കാം. മട്ടത്രികോണത്തിലെ മട്ടകോണിന് എതിര്‍വശത്തുള്ള വശമായിരിക്കും ആ ത്രികോണത്തിലെ ഏറ്റവും നീളമേറിയ വശം. ഈ വശത്തെ കര്‍ണ്ണം(Hypotenuse) എന്നു വിളിക്കുന്നു.
- 90°യില്‍ അധികമുള്ള ഒരു ശീര്‍ഷകോണ്‍ ഉണ്ടെങ്കില്‍ ആ ത്രികോണത്തെ വിഷമ ത്രികോണം(Obtuse Triangle) എന്ന് വിളിക്കാം.
- എല്ലാ ശീര്‍ഷകോണുകളും 90°യില്‍ താഴെയാണെങ്കില്‍ പ്രസ്തുത ത്രികോണത്തെ ന്യൂന ത്രികോണം(Acute Triangle)എന്നും വിളിക്കാം.
മട്ടത്രികോണം | വിഷമ ത്രികോണം | ന്യൂന ത്രികോണം |