കിര്‍ഗ്ഗിസ്ഥാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദ്ധ്യ ഏഷ്യയിലെ ഒരു രാജ്യമാണ് കിര്‍ഗ്ഗിസ്ഥാന്‍ (കിര്‍ഗിസ്സ്: Кыргызстан; റഷ്യന്‍: Киргизия, പലപ്പോഴും കിര്‍ഗ്ഗീസിയ, കിര്‍ഘിസിയ എന്നൊക്കെ പകര്‍ത്തി എഴുതാറുണ്ട്) (ഐ.പി.എ ഉച്ചാരണം: /ˈkəːgɪztan/), ഔദ്യോഗിക നാമം: കിര്‍ഗ്ഗിസ് റിപ്പബ്ലിക്ക്. സമുദ്രാതിര്‍ത്തി ഇല്ലാത്തതും കുന്നുകള്‍ നിറഞ്ഞതുമായ ഈ രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഖസാക്കിസ്ഥാന്‍ (വടക്ക്), ഉസ്ബെക്കിസ്ഥാന്‍ (പടിഞ്ഞാറ്), താജിക്കിസ്ഥാന്‍ (തെക്കുപടിഞ്ഞാറ്) പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന (തെക്കുകിഴക്ക്) എന്നിവയാണ്.
2005 ജൂലൈയിലെ അനുമാനം അനുസരിച്ച് കിര്‍ഗ്ഗിസ്ഥാന്റെ ജനസംഘ്യ 5,264,000 ആണ്. ജനസംഘ്യയുടെ ഭൂരിഭാഗവും (76.1 ശതമാനം) ഇസ്ലാംമത വിശ്വാസികള്‍ ആണ്
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.