ഇഞ്ചി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഞ്ചി |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
|
||||||||||||||
ആശങ്കയില്ല
|
||||||||||||||
ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
||||||||||||||
സിന്‍ ഗിബെര്‍ ഒഫികിഅനലെ റോസ്കോയ് |
മണ്ണിനടിയില്‍ വളരുന്ന ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ് ഇഞ്ചി .ഉണ്ടാവുന്ന സസ്യത്തേയും ഇഞ്ചി എന്നുതന്നെയാണ് വിളിക്കുക. ഇംഗ്ലീഷ്: Ginger. സ്സിഞ്ജിബര്‍ ഒഫീസിനാലെ എന്നാണ് ശാസ്ത്രീയ നാമം ആഹാരപദാര്‍ത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഇതിന്റെ കിഴങ്ങാണ് ഉപയോഗയോഗ്യമായ ഭാഗം. ചൈനയില്‍ നിന്നാണ് ഇഞ്ചി രുപം കൊണ്ടത്. പിന്നീട് ഇന്ത്യ, തെക്ക്കിഴക്ക് ഏഷ്യ, ദക്ഷിണ ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലേക്ക് വികാസം പ്രാപിച്ചു. ഇഞ്ചി പ്രത്യേകതരത്തില്‍ ഉണക്കീയെടുക്കുന്ന ചുക്ക് ആയുര്‍വേദത്തിലെ മിക്ക ഔഷധങ്ങളിലും ചേരുവയാണ്. ചുക്കില്ലത്ത കഷായം ഇല്ല എന്ന് ചൊല്ലു പോലും ഉണ്ട്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
സംസ്കൃതത്തില്‍ ശൃംഗവേരം, ശുണ്ഠി, നാഗരഃ, മഹൗഷധി എന്നൊക്കെയാണ് പേര്. തമിഴില്‍ ഇന്‍സി എന്നും തെലുങ്കില്‍ ശൊന്റീ എന്നുമാണ്.
[തിരുത്തുക] ചരിത്രം
[തിരുത്തുക] വിതരണം
ചതുപ്പു സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി കൂടുതലും ചെയ്തുവരുന്നത്. നല്ല മഴയും മണ്ണും തണലും ഇവയ്ക്കാവശ്യമാണ്.
[തിരുത്തുക] വിവരണം
30-90 സെ.മീ ഉയരത്തില്‍ വളരുന്ന ചിരസ്ഥായിയായ സസ്യമാണ്. മണ്ണിനു മുകളിലുള്ള ഭാഗം ആണ്ടു തോറും നശിക്കുമെങ്കിലും അടിയിലുള്ള പ്രകന്ദം വീണ്ടും വളരുന്നു.
[തിരുത്തുക] ഔഷധഫലം
ഇഞ്ചി ഒരു സുഗന്ധദ്രവ്യമാണ്. ഉദരരോഗങ്ങള്‍, ഛര്‍ദ്ദി എന്നിവയെ ശമിപ്പിക്കും. ദഹനകേടിനു ഫലപ്രദമാണ്. അജീര്‍ണ്ണം, അതിസാരം, പ്രമേഹം, അര്‍ശസ് എന്നിവയിലെല്ലാം ഉപയോഗിക്കാം. കൂടാതെ കൂട്ടാനുകളിലും അച്ചാര്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നു.
[തിരുത്തുക] ചുക്ക്
ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക്. സുഗന്ധദ്രവ്യമായും ഔഷധമായും ചുക്ക് ഉപയോഗിക്കുന്നു.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] അവലംബം
ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങള്‍ 1985കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5 ഡോ.നാരായണന്‍ നായര്, മൃതസഞ്‌ജീവിനി